വാക്സിനേഷന് നടത്തിയ വിദേശികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശനത്തിന് അനുമതി
കുവൈത്ത് സിറ്റി: കൊവിഡ് പ്രതിരോധ വാക്സിനേഷന് നടത്തിയ വിദേശികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശനത്തിനു അനുമതി നല്കാന് മന്ത്രി സഭായോഗം തീരുമാനിച്ചു. ആഗസ്ത് മാസം ആദ്യം മുതലായിരിക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക.
രാജ്യത്ത് അംഗീകരിച്ച ആസ്ട്രാ സെനേക്ക, ഫൈസര്‍, ജോണ്സണ് ആന്റ് ജോണ്സണ്, മോഡേണ മുതലായ വാക്സിനുകള്‍ കുവൈത്തില്‍നിന്നോ വിദേശത്തുനിന്നോ സ്വീകരിച്ച വിദേശികള്‍ക്കായിരിക്കും പ്രവേശനം. കഴിഞ്ഞ ദിവസം കൊവിഡ് എമര്‍ജന്‍സി കമ്മിറ്റി നല്കിയ ശുപാര്‍ശ പ്രകാരമാണ് വിദേശികള്‍ ഏറെക്കാലമായി കാത്തിരുന്ന തീരുമാനത്തിനു മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്.