വ്യാജ യാത്രാ രേഖ; മനുഷ്യക്കടത്ത് സംഘത്തിലെ രണ്ട് പേര്‍ കൂടി പിടിയില്‍

ആന്ധ്രാപ്രദേശ് ഈസ്റ്റ് ഗോദാവരി ഗോപവാരം തല റാം ബാബു (46), ഈസ്റ്റ് ഗോദാവരി കൊല്ലാപാളയം വെഡ്ഡി മോഹന്‍ റാവു (50) എന്നിവരെയാണ് നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്.

Update: 2022-10-12 03:50 GMT

കൊച്ചി: വ്യാജ യാത്രാരേഖകള്‍ തയാറാക്കി ജോലിക്കായി ആളുകളെ വിദേശത്തേക്ക് കടത്തുന്ന സംഘത്തിലെ രണ്ട് പേര്‍ കൂടി പിടിയില്‍. ആന്ധ്രാപ്രദേശ് ഈസ്റ്റ് ഗോദാവരി ഗോപവാരം തല റാം ബാബു (46), ഈസ്റ്റ് ഗോദാവരി കൊല്ലാപാളയം വെഡ്ഡി മോഹന്‍ റാവു (50) എന്നിവരെയാണ് നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്.

ആന്ധ്രാ സ്വദേശികളായ സ്ത്രീകളെ മസ്‌ക്കറ്റില്‍ വീട്ട് ജോലിക്കെന്ന് പറഞ്ഞാണ് വിസിറ്റിംഗ് വിസയില്‍ നെടുമ്പാശേരി വഴി കൊണ്ട് പോകാന്‍ ശ്രമിച്ചത്. എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ വിസ, റിട്ടേണ്‍ ടിക്കറ്റ്, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ യാത്രാ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എജന്റുമാരെ ആന്ധ്രയില്‍ നിന്നും പിടികൂടിയത്.

പെരുമ്പാവൂര്‍ എഎസ്പി അനൂജ് പലിവാലിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ടി കെ സുധീര്‍, എഎസ്‌ഐമാരായ അബ്ദുള്‍ സത്താര്‍, ബൈജു കുര്യന്‍, പ്രമോദ്, ഷിജു, സിപിഒമാരായ നവാബ്, ആന്റണി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Tags:    

Similar News