'കാഷായ വസ്ത്രധാരിയായ ഹിന്ദു വിരുദ്ധന്‍'; മരണത്തിന് ശേഷവും അഗ്നിവേശിനെ അധിക്ഷേപിച്ച് മുന്‍ സിബിഐ ഡയറക്ടര്‍

തന്റെ ട്വിറ്റിന് താഴെയും നാഗേശ്വര റാവു തന്റെ വിദ്വേഷ പ്രസ്തവനകള്‍ തുടര്‍ന്നു.

Update: 2020-09-12 08:11 GMT

ന്യൂഡല്‍ഹി: സ്വാമി അഗ്‌നിവേശിന്റെ മരണത്തെ അധിഷേപിച്ച് മുന്‍ സിബിഐ ഡയറക്ടര്‍ നാഗേശ്വര റാവു. കാഷായ വസ്ത്രധാരിയായ ഹിന്ദു വിരുദ്ധനാണെന്നും കാലന്‍ എന്തുകൊണ്ട് ഇത്രയും കാലം കാത്തിരുന്നതെന്ന് എന്നെ അതിശയപ്പെടുത്തെന്നും നാഗേശ്വര റാവു ട്വിറ്ററില്‍ കുറിച്ചു.

''നിങ്ങള്‍ ഒരു കാഷായ വസ്ത്രധാരിയായ ഹിന്ദു വിരുദ്ധനാണ്. സിംഹ തോലണിഞ്ഞ ചെന്നായ, നിങ്ങള്‍ ഹിന്ദുമതത്തിന് വലിയ നാശനഷ്ടം വരുത്തി. തെലുങ്ക് ബ്രാഹ്മണനായി നിങ്ങള്‍ ജനിച്ചതില്‍ ഞാന്‍ ലജ്ജിക്കുന്നു. കാലന്‍ എന്തുകൊണ്ട് ഇത്രയും കാലം കാത്തിരുന്നതെന്ന് എന്നെ അതിശയപ്പെടുത്തുന്നു' നാഗേശ്വര റാവു ട്വിറ്റ് ചെയ്തു.

സ്വാമി അഗ്‌നിവേശിന്റെ മരണം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് നാഗേശ്വര റാവു ട്വിറ്റ്. മുന്‍ സിബിഐ ഡയറക്ടറുടെ ട്വീറ്റിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

എന്നാല്‍ തന്റെ ട്വിറ്റിന് താഴെയും നാഗേശ്വര റാവു തന്റെ വിദ്വേഷ പ്രസ്തവനകള്‍ തുടര്‍ന്നു. 'ക്രൂരന്മാര്‍ മരിച്ച ദിവസങ്ങളെ ഞങ്ങള്‍ ഉത്സവങ്ങളായി ആഘോഷിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ. കാരണം അവര്‍ സമൂഹത്തെ നശിപ്പിക്കുന്ന കീടങ്ങളാണ്, അവരുടെ മരണങ്ങള്‍ ആഘോഷത്തിന് കാരണമാണ്. തിന്മയെ സംരക്ഷികരുത്'' ട്വിറ്റിന് താഴെ വന്ന വിമര്‍ശനങ്ങള്‍ക് മറുപടിയായി നാഗേശ്വര റാവു പറഞ്ഞു. 

Tags:    

Similar News