സ്വാമി അഗ്നിവേശിന്റെ നില അതീവ ഗുരുതരം; ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ
ലിവര്‍ സിറോസിസ് മൂലം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലിവര്‍ ആന്റ് ബില്ലറി സയന്‍സസ് (ഐഎല്‍ബിഎസ്) ആശുപത്രിയില്‍ പ്രവേശിപ്പിച്ച 80കാരനായ സ്വാമി അഗ്‌നിവേശ് ചികിത്സയ്ക്കിടെ ഒന്നിലധികം അവയവങ്ങളുടെ തകരാറിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ന്യൂഡല്‍ഹി: ആര്യസമാജം നേതാവും പ്രമുഖ ആക്റ്റീവിസ്റ്റുമായ സ്വാമി അഗ്നിവേശിന്റെ നില അതീവ ഗുരുരതരം. ലിവര്‍ സിറോസിസ് മൂലം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലിവര്‍ ആന്റ് ബില്ലറി സയന്‍സസ് (ഐഎല്‍ബിഎസ്) ആശുപത്രിയില്‍ പ്രവേശിപ്പിച്ച 80കാരനായ സ്വാമി അഗ്‌നിവേശ് ചികിത്സയ്ക്കിടെ ഒന്നിലധികം അവയവങ്ങളുടെ തകരാറിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ചയാണ് സ്വാമി അഗ്നിവേശിനെ ഐഎല്‍ബിഎസില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഹരിയാനയില്‍ നിന്നുള്ള മുന്‍ എംഎല്‍എയായ അഗ്‌നിവേശ് 1970ല്‍ ആര്യസമാജത്തിന്റെ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ആര്യസഭ എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. മതങ്ങള്‍ തമ്മിലുള്ള ആശയ സംവാദത്തിന്റെ വക്താവ് കൂടിയാണ് അദ്ദേഹം.സ്ത്രീ ഭ്രൂണഹത്യയ്‌ക്കെതിരായ പ്രചാരണങ്ങളും സ്ത്രീ വിമോചനവും ഉള്‍പ്പെടെ സാമൂഹിക പ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ അദ്ദേഹം പങ്കാളിയാണ്.
2011ല്‍ ഇന്ത്യ ലോക്പാല്‍ ബില്‍ നടപ്പാക്കാനുള്ള അഴിമതിക്കെതിരായ പ്രചാരണ വേളയില്‍ അന്ന ഹസാരെയുടെ പ്രമുഖ സഹകാരിയായിരുന്നു അദ്ദേഹം.