പോപുലര്‍ഫ്രണ്ട് മുന്‍ നേതാവ് ഇ അബൂബക്കറിന് അടിയന്തരമായി ചികില്‍സ ലഭ്യമാക്കണം: അബ്ദുന്നാസിര്‍ മഅ്ദനി
ബംഗളൂരു: യുഎപിഎ ചുമത്തപ്പെട്ട് തിഹാര്‍ ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്ന പോപുലര്‍ ഫ്രണ്ട് മുന്‍ നേതാവ് ഇ അബൂബക്കറിന് അര്‍ഹമായ ചികില്‍സ നല്‍കുന്നതിന് ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് അടിയന്തരമായ ഇടപെടലുണ്ടാവണമെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി. ആരോഗ്യനില അതീവമോശമാണെന്ന് അദ്ദേഹത്തിന്റെ കുടുംബം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരിക്കുന്നു.
ക്യാന്‍സറും പാര്‍ക്കിന്‍സന്‍സും കടുത്ത പ്രമേഹവും ഉള്‍പ്പടെയുള്ള വിവിധ രോഗങ്ങള്‍ കൊണ്ട് അദ്ദേഹം വളരെ ബുദ്ധിമുട്ടുന്നുവെന്നും കോടതി നിര്‍ദേശമുണ്ടായിട്ടും ആവശ്യമായ ചികില്‍സ നല്‍കുന്നില്ലായെന്നുമാണ് കുടുംബം പറഞ്ഞിരിക്കുന്നത്. സംഘടനാപരവും ആശയപരവുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഇത്തരം ഘട്ടങ്ങളില്‍ നിശബ്ദത പുലര്‍ത്തുന്നതിനുള്ള കാരണമായിക്കൂടാ. അദ്ദേഹത്തിന് അര്‍ഹമായ ചികില്‍സ നല്‍കുന്നതിന് ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് അടിയന്തരമായ ഇടപെടലുണ്ടാവണമെന്ന് അബ്ദുന്നാസിര്‍ മഅ്ദനി അഭ്യര്‍ഥിച്ചു.