പോപുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ എന്‍ഐഎ കസ്റ്റഡിയില്‍

Update: 2022-10-03 09:09 GMT

കൊച്ചി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താറിനെ അഞ്ചുദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് നടപടി. വെള്ളിയാഴ്ച വരെയാണ് കസ്റ്റഡി അനുവദിച്ചത്.

പോപുലര്‍ ഫ്രണ്ടിന് വിദേശ ഫണ്ടിങ് അടക്കം വരുന്നതില്‍ വിശദമായ അന്വേഷണം വേണമെന്നായിരുന്നു എന്‍ഐഎയുടെ വാദം. സത്താറിനെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം.

Tags:    

Similar News