ആര്‍എസ്എസ് മുന്‍ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷിക്ക് കൊവിഡ്
ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനും കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. അദ്ദേഹം നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ന്യൂഡല്‍ഹി: ആര്‍എസ്എസ് മുന്‍ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനും കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. അദ്ദേഹം നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മോഹന്‍ ഭഗവതിന് കൊവിഡ് ബാധയുടെ ലക്ഷണങ്ങള്‍ പ്രകടമാണെന്നും ആര്‍എസ്എസ് അറിയിച്ചു. അദ്ദേഹത്തിലെ ആരോഗ്യം നിരീക്ഷണത്തിലാണെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.
കൊവിഡ് ബാധിതരുടെ എണ്ണം ഇന്ത്യയില്‍ ആശങ്കജനകമായ വിധത്തില്‍ വര്‍ദ്ധിക്കുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ 24മണിക്കൂറിനുള്ളില്‍ 1.45 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.