മണ്ടേലയോടൊപ്പം നൊബേല്‍ നേടിയ മുന്‍ സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് എഫ്ഡബ്ലിയു ഡി ക്ലര്‍ക്ക് അന്തരിച്ചു
1993ല്‍ നൊബേല്‍സമ്മാനം നേടിയ എഫ്ഡബ്ലിയു ഡി ക്ലര്‍ക്ക് ജനാധിപത്യപ്രക്രിയയില്‍ ശ്രദ്ധേയമായ സംഭാവന ചെയ്ത വ്യക്തിയാണ്.
കേപ്പ്ടൗണ്‍: നെല്‍സണ്‍ മണ്ടേലയോടൊപ്പം നൊബേല്‍ നേടിയ മുന്‍ സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് ഫ്രെഡറിക് വില്ല്യം ഡി ക്ലര്‍ക്ക് അന്തരിച്ചു.85 വയസായിരുന്നു. വംശവിവേചന കാലത്തെ അവസാന ഭരണാധികാരിയായിരുന്നു ക്ലര്‍ക്ക്. ജനാധിപത്യത്തിലേക്ക് രാജ്യം മാറുന്ന ഘട്ടത്തിലെ പ്രക്രിയകളില്‍ പ്രധാന പങ്കുവഹിച്ചവരില്‍ ഒരാളായിരുന്നു അദ്ദേഹം. ഫ്രഷ്‌നേയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വച്ചായിരുന്നുഅന്ത്യം.
കാന്‍സര്‍ ബാധിതനായി ചികില്‍സയില്‍ കഴിയുകയായിരുന്നു. രാജ്യത്തെ ആദ്യ കറുത്ത വര്‍ഗ്ഗക്കാരനായ നെസണ്‍ മണ്ടേലയോടൊപ്പം 1993ല്‍ നൊബേല്‍സമ്മാനം നേടിയ എഫ്ഡബ്ലിയു ഡി ക്ലര്‍ക്ക് ജനാധിപത്യപ്രക്രിയയില്‍ ശ്രദ്ധേയമായ സംഭാവന ചെയ്ത വ്യക്തിയാണ്. സൗത്ത് ആഫ്രിക്കയില്‍ അല്‍ ഭുതകരമായ വിപ്ലവം നടപ്പിലാക്കിയതിനാണ് ഇരുവര്‍ക്കും നൊബേല്‍ ലഭിച്ചത്. കഴിഞ്ഞ മാര്‍ചച് 18ാം തിയതി അദ്ദേഹത്തിന്റെ 84 ാം പിറന്നാള്‍ ആഘോഷിച്ചിരുന്നു. താന്‍ കാന്‍സര്‍ രോഗിയാണെന്ന വിവരം അന്നാണ് അദ്ദേഹം പുറത്തു പറഞ്ഞത്. 1990 അദ്ദേഹം വശവിവേചനത്തിനെതിരെ രാജ്യത്ത് ജനാധിപത്യം സ്ഥാപിുക്കണെന്നാവശ്യപ്പെട്ട് നടത്തിയ ഉജ്ജ്വലമായ പ്രഭാഷണം ചരിത്രമായിരുന്നു.ജോഹനാസ് ബര്‍ഗ്ഗിലെ ഡച്ച് പാരമ്പര്യമുള്ള വെള്ളക്കാരുടെ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. 1989 ലാണ് അദ്ദേഹം സൗത്ത് ആഫ്രിക്കയുടെ പ്രസിഡന്റാകുന്നത്. നാഷണല്‍ പാര്‍ട്ടിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വളര്‍ച്ച്. 1994 ല്‍ നെല്‍സണ്‍ മണ്ടേലക്ക് പ്രസിഡന്റ് പദവി കൈമാറുന്നത് വരേ അദ്ദേഹം പ്രസ്തുത പദവിയില്‍ തുടര്‍ന്നു.