1984ലെ സിഖ് വിരുദ്ധ കലാപം; 4 പേര്‍ കൂടി അറസ്റ്റില്‍
ഇതോടെ കേസില്‍ മൊത്തം അറസ്റ്റിലായവരുടെ എണ്ണം 19 ആയി
പ്രതികളെല്ലാം 70 വയസിനു മുകളില്‍ പ്രായമുള്ളവരാണ്. ഒരു എട്ടംഗ കുടുംബത്തിലെ ഏഴ് പേര്‍ ഉള്‍പ്പെടെ 13 പേരെ കൊലപ്പെടുത്തിയതടക്കം നാല് കേസുകളില്‍ പ്രതിയാണ് കൈലാഷ് പാല്‍. 1984ലെ കലാപത്തില്‍ 7 പേര്‍ കൊല്ലപ്പെട്ട കുടുംബത്തിലെ ശേഷിച്ച സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പാലിനെ അറസ്റ്റ് ചെയ്തത്.
കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ പുനരന്വേഷിക്കുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 2019ലാണ് എസ്‌ഐടി രൂപീകരിച്ചത്. കാണ്‍പൂരിലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് 1000ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. അതില്‍ 40 എണ്ണം ഗൗരവമുള്ളതായി കണക്കാക്കപ്പെടുന്നു. 96 പേര്‍ മുഖ്യപ്രതികളാണെന്ന് എസ്‌ഐടി നേരത്തെ കണ്ടെത്തിയിരുന്നു. ഇതില്‍ 22 പേര്‍ മരിച്ചു.
1984ല്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തിനു പിന്നാലെയാണു രാജ്യമെമ്പാടും സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടത്.സിഖ് കൂട്ടക്കുരുതിയില്‍ 3000ത്തോളം പേരാണ് കൊല്ലപ്പെട്ടത്. സിഖ് വംശജര്‍ ഏറെയുള്ള ഡല്‍ഹിയിലായിരുന്നു കലാപം ഏറ്റവും രൂക്ഷം. ഇവിടെ മാത്രം 2733 പേര്‍ കൊല്ലപ്പെട്ടു.