തൃശൂര്‍ പുത്തൂരിനടുത്ത് നാല് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

Update: 2023-10-16 11:24 GMT

തൃശൂര്‍: തൃശൂര്‍ പുത്തൂരിനടുത്ത് കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് കോളജ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കുറ്റൂര്‍ സ്വദേശി വിലങ്ങാടന്‍ വീട്ടില്‍ അഭിന്‍ ജോണ്‍, അര്‍ജുന്‍ കെ, പൂങ്കുന്നം സ്വദേശി നിവേദ് കൃഷ്ണ, വടൂക്കര സ്വദേശി തോട്ടു പുറത്ത് ഹൗസില്‍ സിയാദ് ഹുസയ്ന്‍ എന്നിവരാണ് മരണപ്പെട്ടത്. അബി ജോണ്‍ സെന്റ് എല്‍ത്തുരത്ത് സെന്റ് അലോഷ്യസ് കോളജിലെയും മറ്റുള്ളവര്‍ തൃശൂര്‍ സെന്റ് തോമസ് കോളജിലെയും ബിരുദ വിദ്യാര്‍ഥികളാണ്. ഇന്ന് ഉച്ചയ്ക്ക് 2.45ഓടെയാണ് ദുരന്തമുണ്ടായത്. ചിറയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട ഒരു വിദ്യാര്‍ഥിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടത്. നാട്ടുകാരും അഗ്‌നിരക്ഷാസേനയും രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സ്‌ക്യൂബ ടീം ഉള്‍പ്പെടെ സ്ഥലത്തെത്തിയിരുന്നു.

Tags:    

Similar News