യുപിയില്‍ നാലു വയസ്സുകാരന്‍ കുഴല്‍കിണറില്‍ വീണു; പ്രാര്‍ഥനയോടെ ഗ്രാമം
മഹോബ ജില്ലയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംഭവം. കളിക്കുന്നതിനിടെയാണ് കുട്ടി കുഴല്‍ക്കിണറില്‍ 30 അടി താഴ്ചയിലേക്ക് വീണത്.
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നാലുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. രക്ഷാപ്രവര്‍ത്തനം തുടരുന്നു. മഹോബ ജില്ലയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംഭവം. കളിക്കുന്നതിനിടെയാണ് കുട്ടി കുഴല്‍ക്കിണറില്‍ 30 അടി താഴ്ചയിലേക്ക് വീണത്. കുട്ടി കരച്ചില്‍ കേള്‍ക്കാമെന്ന് പോലിസ് അറിയിച്ചു.
രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ലക്‌നൗവില്‍ നിന്ന് ദേശീയ ദുരന്തനിവാരണ സേനയുടെയും സംസ്ഥാന ദുരന്തനിവാരണ സേനയുടെയും അംഗങ്ങളെ വിളിച്ചിട്ടുണ്ട്. ആരോഗ്യവിഭാഗം ജീവനക്കാരും സ്ഥലത്ത് എത്തി. കുഴല്‍ക്കിണറില്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിന് വേണ്ട നടപടികളും സ്വീകരിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ കൃഷിയിടം നനയ്ക്കുന്നതിനിടെ ഇവരോടൊപ്പം എത്തിയ കുട്ടി അബദ്ധത്തില്‍ ഉപേക്ഷിച്ച കുഴല്‍കിണറില്‍ വീഴുകയായിരുന്നു.