കീവ്: യുക്രെയ്ന്‍ റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശത്തിനിടെ അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ ഫോക്‌സ് ന്യൂസ് വീഡിയോ ജേണലിസ്റ്റ് കൊല്ലപ്പെട്ടു. പിയറി സക്രെവ്‌സ്‌കി ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ റിപോര്‍ട്ടര്‍ ബെഞ്ചമിന്‍ ഹാളിനും ഗുരുതരമായി പരിക്കേറ്റതായാണ് റിപോര്‍ട്ട്. കീവിന് പുറത്ത് ഹൊറെങ്കയില്‍ വച്ചാണ് യാത്രയ്ക്കിടയില്‍ ഇവരുടെ വാഹനത്തിന് നേരേ വെടിവയ്പ്പുണ്ടായത്. ഹാള്‍ ഇപ്പോള്‍ യുക്രെയ്‌നിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്- ഫോക്‌സ് ന്യൂസ് മീഡിയാ സിഇഒ സൂസന്‍ സ്‌കോട്ടിന്റെ വാര്‍ത്താക്കുറിപ്പ് ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎഫ്പി റിപോര്‍ട്ട് ചെയ്തു. മൂന്നുദിവസത്തിനിടെ യുക്രെയിനില്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകനാണ് സക്രെവ്‌സ്‌കി.
I don't know what to say. Pierre was as good as they come. Selfless. Brave. Passionate. I'm so sorry this happened to you. pic.twitter.com/IvxlPWGDAl
— Trey Yingst (@TreyYingst) March 15, 2022
നേരത്തെ ഡാനിയലോ ഷെവലപ്പോവ് എന്ന് ഫ്രീലാന്‍സ് അമേരിക്കന്‍ ജേര്‍ണലിസ്റ്റാണ് കീവിന് സമീപം കൊല്ലപ്പെട്ടത്. ഇയാള്‍ ന്യൂയോര്‍ക്ക് ടൈംസില്‍ വാര്‍ത്തകള്‍ ചെയ്യുമായിരുന്നെങ്കിലും, യുക്രെയ്‌നില്‍ യുദ്ധവുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് നിയോഗിക്കപ്പെട്ടിരുന്നില്ല. ഇറാഖ്, സിറിയ, അഫ്ഗാനിസ്താന്‍ തുടങ്ങിയ പ്രധാന യുദ്ധമേഖലകളില്‍ എല്ലാം ഫോക്‌സ് ന്യൂസിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ് കൊല്ലപ്പെട്ട വീഡിയോ ജേര്‍ണലിസ്റ്റ് പിയറി സക്രെവ്‌സ്‌കി. അദ്ദേഹത്തിന്റെ ജേര്‍ണലിസ്റ്റ് എന്ന നിലയിലുള്ള ഊര്‍ജസ്വലതയും കഴിവും ഒരിക്കലും നികത്താന്‍ കഴിയാത്തതാണ് ഫോക്‌സ് ന്യൂസ് മീഡിയോ സിഇഒയുടെ അനുസ്മരണ കുറിപ്പില്‍ പറയുന്നു.
Such a fine man. Such a good friend. Such a fantastic war photographer and so much more. RIP Pierre Zakrzewski. pic.twitter.com/Q6KJKCuayI
— Jennifer Griffin (@JenGriffinFNC) March 15, 2022
കഴിഞ്ഞ ഫെബ്രുവരി മുതല്‍ പിയറി ഫോക്‌സ് ന്യൂസിനായി യുക്രെയ്‌നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫോക്‌സ് ന്യൂസ് കറസ്‌പോണ്ടന്റ് ടെറി യെന്‍ഗിസ്റ്റ് പിയറിയുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. 'എന്താണ് പറയേണ്ടതെന്ന് അറിയില്ല, അദ്ദേഹം ധീരനായിരുന്നു, നിസ്വാര്‍ഥനായിരുന്നു, ഊര്‍ജസ്വലനായിരുന്നു, ശരിക്കും അദ്ദേഹത്തിന് സംഭവിച്ചതില്‍ സങ്കടമുണ്ട്- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. എന്ത് നല്ല മനുഷ്യനായിരുന്നു, എന്ത് നല്ല സുഹൃത്തായിരുന്നു. ഒപ്പം എന്ത് നല്ല ഫോട്ടോഗ്രാഫറായിരുന്നു. ഫോക്‌സ് ജേര്‍ണലിസ്റ്റായ ജെന്നിഫര്‍ ഗ്രിഫില്‍ പിയറിയെ അനുസ്മരിച്ചു.