ഗുഡ്ഗാവ്:ഫോര്‍മുല വണ്‍ ലോക ചാമ്പ്യനായ മൈക്കല്‍ ഷൂമാക്കര്‍ക്കും,മുന്‍ റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്കുമെതിരെ ഗുഡ്ഗാവില്‍ വഞ്ചനകേസ്.ന്യൂഡല്‍ഹി ഛത്തര്‍പൂര്‍ സ്വദേശി ഷെഫാലി അഗര്‍വാളിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.ബാദ്ഷാപൂര്‍ പോലിസാണ് കേസെടുത്തിരിക്കുന്നത്.
അന്താരാഷ്ട്ര സെലിബ്രിറ്റികള്‍ അസോസിയേഷനിലൂടെയും അതിന്റെ പ്രമോഷനിലൂടെയും തട്ടിപ്പിന്റെ ഭാഗമാണെന്ന് ആരോപിച്ച് അഗര്‍വാള്‍ എം/എസ് റിയല്‍ടെക് ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡിനെതിരെ നല്‍കിയ പരാതിയിലാണ് കേസ്.ഷെഫാലി അഗര്‍വാള്‍ ഷറപ്പോവയുടെയും, മുന്‍ എഫ്1 ലോക ചാമ്പ്യന്‍ മൈക്കല്‍ ഷൂമാക്കര്‍റിന്റെയും പേരിലുള്ള പ്രോജക്റ്റില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് ബുക്ക് ചെയ്തതായി അവകാശപ്പെടുന്നു.എന്നാല്‍ 2016ഓടെ പൂര്‍ത്തിയാക്കേണ്ടിയിരുന്ന ഈ പ്രോജക്റ്റ് ഇത് വരെ ആരംഭിച്ചിട്ടില്ലെന്നും,സെലിബ്രിറ്റികളുടെ പേരില്‍ വഞ്ചിക്കുകയായിരുന്നെന്നും ഷെഫാലി അഗര്‍വാള്‍ പറയുന്നു.ഷൂമാക്കറും ഷറപ്പോവയും ഉള്‍പ്പെടുന്ന കമ്പനിക്കെതിരേയാണ് അഗര്‍വാള്‍ പരാതി നല്‍കിയിരിക്കുന്നത്.
പ്രോജക്റ്റിനെ കുറിച്ച് പരസ്യങ്ങളിലൂടെ അറിഞ്ഞതിലൂടെയാണ് കമ്പനി മാനേജ്‌മെന്റിനെ സമീപിച്ചതെന്ന് അഗര്‍വാള്‍ വ്യക്തമാക്കി. നിരവധി വ്യാജ വാഗ്ദാനങ്ങളാണ് കമ്പനി നല്‍കിയിരുന്നത്.അപ്പാര്‍ട്ട്‌മെന്റ് വാങ്ങുന്നവര്‍ക്കൊപ്പം ഡിന്നര്‍ പാര്‍ട്ടികള്‍ നടത്തുമെന്നും മറ്റുമുള്ള വ്യാജ വാഗ്ദാനങ്ങള്‍ ഈ സെലിബ്രിറ്റികളെ മുന്‍നിര്‍ത്തി അവര്‍ നല്‍കിയതായും അഗര്‍വാള്‍ പരാതിയില്‍ പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 34, 120ബി(ക്രിമിനല്‍ ഗൂഢാലോചന),406(ക്രിമിനല്‍ വിശ്വാസവഞ്ചന), 420(വഞ്ചന) എന്നിവ പ്രകാരം ബാദ്ഷാപൂര്‍ പോലിസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിനായി സൈന്‍ അപ്പ് ചെയ്തത് എപ്പോഴാണെന്ന് അഗര്‍വാള്‍ ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.