മനുഷ്യാവകാശ കമ്മീഷന്റെ പേരില്‍ തട്ടിപ്പ്; കോഴിക്കോട്ടെ വ്യാജ ഓഫിസ് പോലിസ് പൂട്ടിച്ചു

മനുഷ്യാവകാശ കമ്മീഷന് സമാനമായി പ്രവര്‍ത്തിച്ച വ്യാജ ഓഫിസ് പോലിസ് റെയ്ഡ് നടത്തി പൂട്ടിച്ചു. കോഴിക്കോട് അരയിടത്തുപാലം എരഞ്ഞിപ്പാലം റോഡില്‍ പ്രവര്‍ത്തിച്ച ഐ ട്രസ്റ്റ് ഹ്യൂമന്‍ റൈറ്റ്‌സ് ആന്റ് വെല്‍ഫെയര്‍ ഓഫിസാണ് പോിസ് പൂട്ടിച്ചത്.

Update: 2021-09-28 17:46 GMT
കോഴിക്കോട്: മനുഷ്യാവകാശ കമ്മീഷന്‍ ഓഫിസ് എന്ന പേരില്‍ കോഴിക്കോട് തട്ടിപ്പ്. മനുഷ്യാവകാശ കമ്മീഷന് സമാനമായി പ്രവര്‍ത്തിച്ച വ്യാജ ഓഫിസ് പോലിസ് റെയ്ഡ് നടത്തി പൂട്ടിച്ചു. കോഴിക്കോട് അരയിടത്തുപാലം എരഞ്ഞിപ്പാലം റോഡില്‍ പ്രവര്‍ത്തിച്ച ഐ ട്രസ്റ്റ് ഹ്യൂമന്‍ റൈറ്റ്‌സ് ആന്റ് വെല്‍ഫെയര്‍ ഓഫിസാണ് പോിസ് പൂട്ടിച്ചത്. നിയമപരമായ അധികാരമുണ്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. ആളുകളുടെ പരാതി സ്വീകരിച്ച്, ഇരു കക്ഷികളെ വിളിച്ചു വരുത്തി തീര്‍പ്പാക്കി അന്യായമായി പണം വാങ്ങുകയായിരുന്നു തട്ടിപ്പിന്റെ രീതി.


Tags:    

Similar News