ഇന്ധന വില വീണ്ടും ഉയര്‍ന്നു; പെട്രോളിന് 17 പൈസയും ഡീസലിന് 22 പൈസയും കൂടി
തിരുവനന്തപുരത്ത് 83.38 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ 76.50 രൂപ.
കൊച്ചി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധന. പെട്രോള്‍ ലിറ്ററിന് 17 പൈസയും ഡീസല്‍ 22 പൈസയുമാണ് ഇന്നു കൂടിയത്. തിരുവനന്തപുരത്ത് 83.38 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ 76.50 രൂപ.
ഡല്‍ഹിയിലെ പെട്രോള്‍ വില നിലവില്‍ ലിറ്ററിന് 81.38 രൂപയാണ്. ഡീസല്‍ വില 70.88രൂപയും. ഒന്നര മാസത്തിനു ശേഷം ഇന്നലെയാണ് ആദ്യമായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ഇന്നലെ പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസല്‍ 36 പൈസയും വര്‍ദ്ധിച്ചിരുന്നു. ദീപാവലിയോടനുബന്ധിച്ച് ഇന്ധനവില കുറയുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അസംസ്‌കൃത എണ്ണയുടെ വില ആഗോളതലത്തില്‍ കുറഞ്ഞെങ്കിലും രാജ്യത്ത് എണ്ണവില കുറഞ്ഞില്ല.
മുന്‍ മാസത്തെ അപേക്ഷിച്ച് ഒരു ലിറ്റര്‍ പെട്രോളില്‍ 4.78 രൂപയുടെ മാര്‍ജിനാണ് എണ്ണവിതരണ കമ്പനികള്‍ക്ക് ലഭിക്കുന്നതെന്ന് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.