ഹൂസ്റ്റണ്‍: പോലിസ് ക്രൂരതയ്‌ക്കെതിരേ ലോകമെമ്പാടുമുള്ള പ്രതിഷേധത്തിന് കാരണമായ ആഫ്രിക്കന്‍-അമേരിക്കക്കാരനായ ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ സംസ്‌കാര ശുശ്രൂഷ ഹ്യൂസ്റ്റണില്‍ തുടങ്ങി. അദ്ദേഹത്തിന്റെ മാതാവിന്റെ അരികിലായാണ് മറവ് ചെയ്യുന്നത്. ഫ്‌ളോയിഡിന്റെ ബന്ധുക്കളും, കായികതാരങ്ങള്‍, അഭിനേതാക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് ഫൗണ്ടയ്ന്‍ ഓഫ് പ്രെയ്‌സ് ചര്‍ച്ചില്‍ ഒത്തുകൂടിയത്. 'ഞങ്ങള്‍ കരഞ്ഞേക്കാം, വിലപിച്ചേക്കാം, പക്ഷേ ഞങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. പ്രതീക്ഷ കണ്ടെത്തും,' സഭയുടെ കോപാസ്റ്റര്‍ മിയ റൈറ്റ് പറഞ്ഞു.