ഫലസ്തീന്‍ സ്വാതന്ത്ര്യ സമരത്തിന് ജനാധിപത്യ സമൂഹങ്ങളുടെ പിന്തുണയുണ്ട്: പന്ന്യന്‍ രവീന്ദ്രന്‍
തിരുവനന്തപുരം: ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയത്തെയും സ്വാതന്ത്ര്യത്തെയും പിന്തുണച്ച പാരമ്പര്യമാണ് ഇന്ത്യയ്ക്കുള്ളതെന്നും അതിനെതിരായ രാഷ്ട്രീയ നയം രാജ്യത്തിന്റെ മനസ്സ് അറിയാത്തവരുടേതാണെന്നും മുന്‍ എംപിയും സിപി ഐ നേതാവുമായ പന്ന്യന്‍ രവീന്ദ്രന്‍. അന്താരാഷ്ട്ര ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനാചരണ ഭാഗമായി തിരുവനന്തപുരം ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമിതി സംഘടിപ്പിച്ച ഗസ സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫലസ്തീന്‍ സമരത്തിന് ലോകത്തെ മുഴുവന്‍ ജനാധിപത്യ സമൂഹങ്ങളുടെയും പിന്തുണയുണ്ട്. ഫലസ്തീന്‍ പോരാളികളുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും വിശ്വാസത്തിന്റെയും കരുത്തിന് മുന്നിലാണ് ഇസ്രായേല്‍ മുട്ടുകുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ ജനതയുടെ അതിജീവന പോരാട്ടം കാലങ്ങളായി സാമ്രാജ്യത്വ പിന്തുണയോടെ സയണിസ്റ്റ് ഇസ്രായേല്‍ നടത്തുന്ന ഭീകരതയോടുള്ള മാനുഷിക പ്രതിരോധമാണെന്നും ഫലസ്തീന്‍ പോരാളികളെ തീവ്രവാദ മുദ്രയടിച്ച് അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ ചരിത്രമറിയാത്തവരാണെന്നും പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി പറഞ്ഞു. തിരുവനന്തപുരം ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമിതി ചെയര്‍മാന്‍ ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ജലീല്‍ കരമന, ഖജാഞ്ചി എ എം നദ് വി സംസാരിച്ചു. വിവിധ സംഘടനകളെയും മഹല്ല് ജമാഅത്തുകളെയും പ്രതിനിധീകരിച്ച് കെ എം ഹാരിസ് മൂവാറ്റുപുഴ, ഒ ഷഹീര്‍ മൗലവി, ഷാഫി നദ്‌വി, സക്കീര്‍ നേമം, അബ്ദുര്‍റഹീം മന്നാനി വെഞ്ഞാറമൂട്, മുണ്ടക്കയം ഹുസയ്ന്‍ മൗലവി, അല്‍ അമീന്‍ മൗലവി ബീമാപള്ളി, ആമച്ചല്‍ ഷാജഹാന്‍, എ എല്‍ എം കാസിം, സഫീര്‍ ഖാന്‍ മന്നാനി പനവൂര്‍, സലീം കരമന, ഹാമീദ് ബാഖവി, മഹ്ബൂബ് പൂവാര്‍, മാഹിന്‍ പരുത്തിക്കുഴി, ആരുഡിയില്‍ താജ്, നേമം ജബ്ബാര്‍, അബ്ദുല്‍ അസീസ് മൗലവി ബീമാപള്ളി, അല്‍ അമീന്‍ റഹ് മാനി മംഗലപുരം, പുലിപ്പാറ മുഹമ്മദ്, സക്കീര്‍ ബീമാപള്ളി, പനവൂര്‍ റഫീഖ് മൗലവി, അന്‍സര്‍ കന്യാകുളങ്ങര, പി കമാലുദ്ദീന്‍ വട്ടിയൂര്‍ക്കാവ്, റാഫി വെമ്പായം, ഡോ. ദസ്തകീര്‍, ഷാജി വെഞ്ഞാറമൂട്, തിരുമല താജുദ്ദീന്‍ ഫാബ് നെറ്റ്, ഷജീര്‍ കുറ്റിയാമൂട്, ബഷീര്‍ കരമന, നിസാര്‍ സലീം, ജമീര്‍ കാരയ്ക്കാമണ്ഡപം പങ്കെടുത്തു. ഫലസ്തീന്റെ പരമ്പരാഗത വേഷമായ കഫിയ്യ ധരിച്ചാണ് ഐക്യദാര്‍ഢ്യ സമിതി പ്രവര്‍ത്തകര്‍ സംഗമത്തിനെത്തിയത്. ഫലസ്തീനൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെടുന്ന അക്ഷരമാലകള്‍ ഉയര്‍ത്തിയും ഫലസ്തീന്‍ പതാകകള്‍ വീശിയും ഗസ പോരാട്ടത്തെ പ്രകീര്‍ത്തിക്കുന്ന ഗാനങ്ങള്‍ ആലപിച്ചും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഇസ്രായേല്‍ സയണിസ്റ്റ് ആക്രമണത്തില്‍ വൈദ്യുതിയും വെളിച്ചവും നിഷേധിക്കപ്പെട്ട ഗസ്സ ജനതക്ക് പ്രതീകാത്മകമായി മൊബൈല്‍ ഫ്‌ളാഷ് മിന്നിച്ച് പിന്തുണ പ്രഖ്യാപിച്ചാണ് സംഗമം സമാപിച്ചത്.