ഗസയില്‍ അഞ്ച് ഇസ്രായേല്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടു

Update: 2023-12-18 17:14 GMT

ഗസാ സിറ്റി: യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഗസയില്‍ അഞ്ചു സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യത്തിന്റെ സ്ഥിരീകരണം. ബന്ദികളായ മൂന്ന് ഇസ്രായേല്‍ പൗരന്‍മാരെ ഇസ്രായേല്‍ സൈന്യം തന്നെ വെടിവച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും സൈനികരുടെ മരണം. ഇതോടെ ഗസ മുനമ്പില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 127 ആയെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ അവകാശവാദം. എന്നാല്‍, കൊല്ലപ്പെടുന്നതും പരിക്കേറ്റതുമായ സൈനികരുടെ എണ്ണം ഇസ്രായേല്‍ മറച്ചുവയ്ക്കുകയാണെന്ന ആരോപണം ശക്തമാണ്. ഇസ്രായേല്‍ സൈന്യം ഖാന്‍ യൂനിസിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ആക്രമണം കടുപ്പിച്ചപ്പോഴാണ് തെക്കന്‍ ഗസയില്‍ ഞായറാഴ്ച ഹമാസിന്റെ കനത്ത തിരിച്ചടിയില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടത്. 20നും 23നും ഇടയില്‍ വയസ്സുള്ളവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച നടന്ന ഏറ്റുമുട്ടലില്‍ രണ്ട് റിസര്‍വിസ്റ്റുകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ, ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 18,700 പിന്നിട്ടു.

Tags:    

Similar News