ചര്‍ച്ച് കവാടത്തില്‍ മൂത്രമൊഴിച്ച് 'ജയ്ശ്രീറാം' എന്നെഴുതി ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കി; യുപിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

യാഷ് ത്യാഗി, തുഷാര്‍ ചൗധരി എന്നിവരെയാണ് ഗാസിയാബാദ് പോലിസ് അറസ്റ്റ് ചെയ്തത്.

Update: 2023-12-28 06:38 GMT

ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ കവാടത്തില്‍ മൂത്രമൊഴിക്കുകയും അതിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത രണ്ടുപേരെ അറസ്റ്റ് ചെയ്തു. യാഷ് ത്യാഗി, തുഷാര്‍ ചൗധരി എന്നിവരെയാണ് ഗാസിയാബാദ് പോലിസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയാണ് ഗാസിയാബാദിലെ ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ കവാടത്തിനു മുന്നില്‍നിന്ന് ഇരുവരും മൂത്രമൊഴിച്ചത്. ഇതിന്റെ ചിത്രം തുഷാര്‍ ചൗധരി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചു. ജയ് ശ്രീറാം എന്നും 'ലോ മൂത് ദിയാ താരേ ജീസസ് പര്‍'(ജൂസസിനു മുകളില്‍ മൂത്രമൊഴിക്കുന്നു) എന്ന ഹിന്ദിനിയുള്ള അടിക്കുറിപ്പോടെയാണ് ചൗധരി ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയാക്കിയത്.


മൂത്രമൊഴിക്കുന്നതിനിടെ വിജയചിഹ്നം കാണിക്കുന്നതായിരുന്നു ചിത്രം. ചൗധരിയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയുടെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് പോലിസ് അന്വേഷണം തുടങ്ങി. അന്വേഷണത്തിനൊടുവില്‍ പ്രതികളെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതികളിലൊരാളായ യാഷ് ത്യാഗി സ്ഥിരം കുറ്റവാളിയാണെന്നാണ് പോലിസ് പറയുന്നത്. ഒരു വര്‍ഷം മുമ്പ് ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ട് പോലിസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ സമൂഹം ക്രിസ്മസ് ആഘോഷിക്കുന്ന സമയത്താണ് ചര്‍ച്ച് കവാടത്തില്‍ മൂത്രമൊഴിച്ച് ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

Tags:    

Similar News