കൊവിഡ് 19: മരണം രണ്ടരലക്ഷം കവിഞ്ഞു

2,191,532 പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. ഇതില്‍ 49,906 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ഏറ്റവും കുടുതല്‍ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തത് അമേരിക്കയിലാണ്.

Update: 2020-05-05 02:26 GMT

ന്യുയോര്‍ക്ക്:ലോകമാകെ കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2,50,847 പേരാണ് ഇതുവരെ ലോകത്ത് കൊവിഡ് മഹാമാരി മൂലം മരിച്ചത്. 3,621,594 പേര്‍ക്ക് വൈറസ് ബാധിച്ചപ്പോള്‍ 1,179,215 പേര്‍ രോഗമുക്തി നേടി.

2,191,532 പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. ഇതില്‍ 49,906 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ഏറ്റവും കുടുതല്‍ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തത് അമേരിക്കയിലാണ്. തിങ്കളാഴ്ച മാത്രം 545 പേരാണ് ഇവിടെ മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 69,143 ആയിട്ടുണ്ട്. 13,338 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ അമേരിക്കയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,201,460 ആയി ഉയര്‍ന്നു. 16,039 പേര്‍ ഇപ്പോഴും യുഎസില്‍ ഗുരുതരാവസ്ഥയിലാണ്.

ഫ്രാന്‍സിലും സ്ഥിതി വ്യത്യസ്ഥമല്ല. തിങ്കളാഴ്ച മാത്രം 306 പേരാണ് ഫ്രാന്‍സില്‍ വൈറസ് ബാധയേറ്റ് മരിച്ചത്.ഇതോടെ ഫ്രാന്‍സിലെ ആകെ മരണം 25,201 പേരാണ്. അമേരിക്കയ്ക്ക് ശേഷം ആകെ കൊവിഡ് മരണങ്ങള്‍ കൂടുതല്‍ സംഭവിച്ച ഇറ്റലിയില്‍ തിങ്കളാഴ്ച 195 പേര്‍ മരിച്ചിട്ടുണ്ട്.

സ്‌പെയിന്‍ 164 പേരും ബ്രിട്ടനില്‍ 288 പേരും മരിച്ചിട്ടുണ്ട്. അതേസമയം, ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം മൂന്നാഴ്ചക്കിടെ ആദ്യമായി ഒരു ലക്ഷത്തില്‍ താഴെയെത്തി.

കൊവിഡ് 19 വൈറസ് ബാധയെ നേരിടാനുള്ള വാക്‌സിന്‍ കണ്ടെത്താന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണ് ലോക രാജ്യങ്ങള്‍. ഈ വര്‍ഷാവസാനത്തോടെ അമേരിക്കയില്‍ കൊറോണ വൈറസിനെതിരേയുള്ള വാക്‌സിന്‍ ലഭിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

Tags:    

Similar News