സ്വര്‍ണക്കടത്ത്: ഇന്റര്‍പോള്‍ അന്വേഷിച്ചാലും എതിര്‍ക്കില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം

രാജ്യസുരക്ഷയ്ക്കും സംസ്ഥാനസുരക്ഷയ്ക്കും കള്ളക്കടത്ത് ഭീഷണിയാണ്. അതുകൊണ്ട് കള്ളക്കടത്തിനു പിന്നിലെ വസ്തുത പുറത്തു കൊണ്ടുവരണമെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പ്രതികരിച്ചു.

Update: 2020-07-07 11:20 GMT

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ അന്താരാഷ്ട്ര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍ അന്വേഷിച്ചാലും എതിര്‍ക്കില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. രാജ്യസുരക്ഷയ്ക്കും സംസ്ഥാനസുരക്ഷയ്ക്കും കള്ളക്കടത്ത് ഭീഷണിയാണ്. അതുകൊണ്ട് കള്ളക്കടത്തിനു പിന്നിലെ വസ്തുത പുറത്തു കൊണ്ടുവരണമെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പ്രതികരിച്ചു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസും മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ ആരോപണവും ശക്തമായതോടെ കരുതലോടെ പ്രതികരിക്കാനാണ് സിപിഎം ദേശീയ നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം സിബിഐ അന്വേഷണം ആവശ്യപ്പെട്ട സാഹചര്യത്തില്‍ അതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നാണ് പാര്‍ട്ടി നിലപാട്. എന്ത് അന്വേഷണം വേണമെങ്കിലും നടക്കട്ടെ. ഏത് ഏജന്‍സിയായലും വിരോധം പറയില്ലെന്നും എസ്ആര്‍പി വ്യക്തമാക്കി.  

Tags:    

Similar News