സ്വര്‍ണക്കടത്ത് കേസ്: സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്
കേസില്‍ പ്രതികളായ അഞ്ചു പേരുടെ വീടുകളിലാണ് എന്‍ഐഎ സംഘം റെയ്ഡ് നടത്തിയത്.
കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ അഞ്ചിടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്ഡ് നടത്തി. കേസില്‍ പ്രതികളായ അഞ്ചു പേരുടെ വീടുകളിലാണ് എന്‍ഐഎ സംഘം റെയ്ഡ് നടത്തിയത്.
മുഹമ്മദ് അസ്ലം, അബ്ദുള്‍ ലത്തീഫ്, നസറുദ്ദീന്‍ ഷാ, പി റംസാന്‍, മുഹമ്മദ് മന്‍സൂര്‍ എന്നിവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയ അന്വേഷണ സംഘം നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി അറിയിച്ചു. കേസില്‍ ഇതുവരെ 21 പ്രതികളാണ് അറസ്റ്റിലായത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
2020 ജൂലൈ 5 ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്കെത്തിയ 14.82 കോടി രൂപ വിലവരുന്ന 30 കിലോ സ്വര്‍ണം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് നടന്നത്.