ഗൂഗ്ള്‍ ഫലസ്തീനികളെ പിന്തുണയ്ക്കണം; സിഇഒയ്ക്ക് കത്തെഴുതി ഗൂഗ് ളിലെ ജൂത ജീവനക്കാര്‍

ആക്രമണത്തെ അപലപിച്ച് ഒരു പ്രസ്താവന ഇറക്കണമെന്ന് ആവശ്യപ്പെട്ട് ഗൂഗഌലെ ജൂതജീവനക്കാരുടെ കൂട്ടായ്മയായ ജ്യൂയിഷ് ഡയസ്‌പോറ ഇന്‍ ടെക് ആണ് സിഇഒ സുന്ദര്‍ പിച്ചൈക്ക് കത്തെഴുതിയത്.

Update: 2021-05-19 17:11 GMT

കാലഫോര്‍ണിയ: നിരവധി കുട്ടികള്‍ ഉള്‍പ്പെടെ 200 ലധികം പേര്‍ കൊല്ലപ്പെട്ട ഗസയില്‍ ഇസ്രയേലിന്റെ മാരകമായ ബോംബാക്രമണം തുടരുന്നതിനിടെ ഫലസ്തീനികള്‍ക്കുള്ള പിന്തുണ വര്‍ദ്ധിപ്പിക്കാന്‍ ടെക് ഭീമനായ ഗൂഗഌനോട് ആവശ്യപ്പെട്ട് സെര്‍ച്ച് എഞ്ചിനിലെ ജൂത ജീവനക്കാര്‍.

ആക്രമണത്തെ അപലപിച്ച് ഒരു പ്രസ്താവന ഇറക്കണമെന്ന് ആവശ്യപ്പെട്ട് ഗൂഗഌലെ ജൂതജീവനക്കാരുടെ കൂട്ടായ്മയായ ജ്യൂയിഷ് ഡയസ്‌പോറ ഇന്‍ ടെക് ആണ് സിഇഒ സുന്ദര്‍ പിച്ചൈക്ക് കത്തെഴുതിയത്.

മേഖലയിലെ സൈനികമായ അധിനിവേശഹിംസകള്‍ ഫലസ്തീനികളെ തകര്‍ത്തിരിക്കുകയാണ്. ഇതിനെതിരേ ഗൂഗ്ള്‍ ജീവനക്കാര്‍ ഉയര്‍ത്തിയ അഭ്യര്‍ത്ഥനകള്‍ മാനിക്കണമെന്നും 250 പേര്‍ ഒപ്പുവച്ച കത്തില്‍ ആവശ്യപ്പെട്ടു.

സൈനിക അതിക്രമങ്ങള്‍ക്കിരയായ ഫലസ്തീനികള്‍ക്കുവേണ്ടിയുള്ള ധനസമാഹരണത്തെ പിന്തുണയ്ക്കണമെന്നും ഇസ്രായേലിന്റെ വംശഹത്യാ നടപടികളെ അനുകൂലിക്കുന്ന കമ്പനികളുമായുള്ള കരാറുകള്‍ റദ്ദാക്കുന്ന കാര്യം ആലോചിക്കണമെന്നു ആവശ്യവും ഇവര്‍ കത്തില്‍ ഉയര്‍ത്തിയിട്ടുണ്ട്.

ഇസ്രായേലിനും സയണിസത്തിനും എതിരേയുള്ള വിമര്‍ശനം സെമിറ്റിക്ക് വിരുദ്ധതയാണെന്ന നിര്‍വചനം തള്ളിക്കളയണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.ഗൂഗഌലെ ഇസ്രായേല്‍ അനുകൂല ജൂതന്മാരുടെ കൂട്ടായ്മയാണ് ജ്യൂഗ്ലേഴ്‌സ് കമ്പനിക്കുള്ളില്‍ സയണിസ്റ്റ് അനുകൂല പ്രചാരണങ്ങള്‍ ആരംഭിച്ചതിനു പിന്നാലെ ഇതിനെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വര്‍ഷം ജ്യൂയിഷ് ഡയസ്‌പോറ രൂപീകൃതമായത്.

Tags:    

Similar News