പോലിസിനെ വെല്ലുവിളിച്ച ഗുണ്ട പല്ലന്‍ ഷൈജുപിടിയില്‍; ഒളിവില്‍ കഴിഞ്ഞത് റിസോര്‍ട്ടില്‍

വയനാട്ടിലെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ കോട്ടയ്ക്കല്‍ പോലിസ് റിസോര്‍ട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Update: 2022-02-07 03:16 GMT

കല്‍പ്പറ്റ: സാമൂഹിക മാധ്യമങ്ങളിലൂടെ പോലിസിനെ വെല്ലുവിളിച്ച ഗുണ്ട പല്ലന്‍ ഷൈജു പിടിയില്‍. 'കാപ്പ' നിയമം ചുമത്തി ഇയാളെ തൃശൂര്‍ ജില്ലയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഷൈജു പോലിസിനെ വെല്ലുവിളിച്ചത്.

വയനാട്ടിലെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ കോട്ടയ്ക്കല്‍ പോലിസ് റിസോര്‍ട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഒട്ടേറെ കൊലപാതക കേസുകളിലും ഹൈവേകളിലെ പിടിച്ചുപറിയടക്കമുള്ള കേസുകളിലും പ്രതിയാണ് ഷൈജു. കേസുകളില്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങിയും പലയിടങ്ങളില്‍ നിന്നായി വെല്ലുവിളിച്ചും ഇയാള്‍ പോലിസിന് തലവേദനയായി മാറിയിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Tags:    

Similar News