ടി പി വധക്കേസിലെ പ്രതികളെ സംരക്ഷിക്കുകയെന്നത് സര്‍ക്കാര്‍ നിലപാട്:കെ കെ രമ

കൊവിഡ് പശ്ചാത്തലം പറഞ്ഞു പ്രതികള്‍ക്ക് പരോള്‍ നീട്ടി നല്‍കുകയാണെന്നും കെ കെ രമ കുറ്റപ്പെടുത്തി.സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ഇതെല്ലാം നടക്കുന്നത്

Update: 2022-01-11 06:21 GMT
തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ സംരക്ഷിക്കുക എന്നത് സര്‍ക്കാരിന്റേയും സിപിഎമ്മിന്റേയും നിലപാടാണെന്ന് കെ കെ രമ എംഎല്‍എ.ക്രിമിനലുകള്‍ക്ക് വിളയാടാനുള്ള ഫലഭൂയിഷ്ഠമായ മണ്ണായി കേരളം മാറിയെന്നും രമ പറഞ്ഞു. ടി പി കേസില്‍ പരോളില്‍ ഇറങ്ങിയ കിര്‍മാണി മനോജിനെ വയനാട്ടിലെ ലഹരി പാര്‍ട്ടിയില്‍ നിന്ന് പിടികൂടിയ പശ്ചാത്തലത്തിലാണ് കെ കെ രമയുടെ പ്രതികരണം.

കൊവിഡ് പശ്ചാത്തലം പറഞ്ഞു പ്രതികള്‍ക്ക് പരോള്‍ നീട്ടി നല്‍കുകയാണെന്നും കെ കെ രമ കുറ്റപ്പെടുത്തി.സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ഇതെല്ലാം നടക്കുന്നത്. പ്രതികള്‍ക്ക് മാഫിയ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സൗകര്യമൊരുക്കി നല്‍കുന്നത് സിപിഎമ്മും സര്‍ക്കാരുമാണ്. ഗുണ്ടകള്‍ റിസോര്‍ട്ടില്‍ ഒത്തുചേര്‍ന്നത് പോലിസ് അറിഞ്ഞില്ലേയെന്നും ഇന്റലിജന്‍സ് വിഭാഗവും പോലിസും എന്താണ് ചെയ്യുന്നതെന്നും രമ ചോദിച്ചു.

വയനാട്ടില്‍ വിവാഹ വാര്‍ഷിക ആഘോഷത്തിനിടേ നടന്ന വന്‍ മയക്കുമരുന്ന് വേട്ടയിലാണ് ടി പി വധകേസ് പ്രതി കിര്‍മാണി മനോജ് ഉള്‍പ്പെടെ 15 പേര്‍ കസ്റ്റഡിയിലായത്.




Tags:    

Similar News