ഗുജറാത്തില്‍ ബിജെപി മുന്‍ എംഎല്‍എ വെടിയേറ്റു മരിച്ചു

Update: 2019-01-08 07:32 GMT

അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപി മുന്‍ എംഎല്‍എയായ ജയന്തിലാല്‍ ഭാനുശാലി ട്രെയിനില്‍ വെടിയേറ്റു മരിച്ചു. ഭുജില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോവുന്നതിനിടെ കട്ടാരിയസുര്‍ബാരി സ്‌റ്റേഷനുകള്‍ക്കിടയില്‍ വച്ചു ഇന്നലെ രാത്രിയാണ് ഭാനുശാലി വെടിയേറ്റു മരിച്ചത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്ന ഭാനുശാലി ബലാല്‍സംഗ പരാതി ഉയര്‍ന്നതോടെ കഴിഞ്ഞ വര്‍ഷം സ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു. ഫാഷന്‍ ഡിസൈന്‍ കോളജില്‍ പ്രവേശനം നേടിത്തരാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചെന്ന് സൂറത്ത് സ്വദേശിയായ 21 കാരിയാണ് ആരോപണം ഉന്നയിച്ചത്.

Tags:    

Similar News