ഗ്യാന്‍വാപി പള്ളിയില്‍ കൂടുതല്‍ സര്‍വേ നടത്തണമെന്ന ആവശ്യം തള്ളി
പള്ളിയിലെ അംഗശുദ്ധി വരുത്തുന്നയിടത്തും മിനാരത്തിലും സര്‍വേ നടത്തണമെന്നായിരുന്നു ആവശ്യം.
ലഖ്‌നൗ: ഗ്യാന്‍വാപി പള്ളിയില്‍ കൂടുതല്‍ പരിശോധന നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് (എഎസ്‌ഐ) നിര്‍ദേശം നല്‍കണമെന്ന ഹരജി തള്ളി. വാരണാസി സിവില്‍ ജഡ്ജി (സീനിയര്‍ ഡിവിഷന്‍) ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ഹരജി തള്ളിയത്. പള്ളിയിലെ അംഗശുദ്ധി വരുത്തുന്നയിടത്തും മിനാരത്തിലും സര്‍വേ നടത്തണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
ഗ്യാന്‍വാപി മസ്ജിദിലെ വുദുഖാനയില്‍ പുരാവസ്തു വകുപ്പിന്റെ സര്‍വേ അനുവദിക്കരുതെന്നും ഈ ഭാഗം സംരക്ഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവുള്ളതാണെന്നും മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഹരജി തള്ളി ഉത്തരവായത്. വിധിക്കെതിരേ ജില്ലാ കോടതിയിലോ ഹൈക്കോടതിയിലോ അപ്പീല്‍ നല്‍കുമെന്ന് ഹരജിക്കാര്‍ പറഞ്ഞു.