അല്‍ അഖ്‌സ മസ്ജിദില്‍ വിശ്വാസികള്‍ക്കുനേരെ ഇസ്രായേല്‍ സൈന്യത്തിന്റെ അതിക്രമം; മസ്ജിദ് സംരക്ഷണത്തിന് ഹമാസിന്റെ ആഹ്വാനം

പള്ളി അങ്കണത്തിലെ പോലിസ് സ്‌റ്റേഷന്‍ അഗ്നിക്കിരയാക്കിയെന്ന് ആരോപിച്ചായിരുന്നു സൈനിക നടപടി. പിന്നാലെ അല്‍ അഖ്‌സ പള്ളിയുടെ പ്രവേശന കവാടങ്ങള്‍ ഇസ്രായേല്‍ അടച്ചു. അല്‍ അഖ്‌സ മസ്ജിദില്‍ പ്രാര്‍ഥനയ്‌ക്കെത്തിയ വിശ്വാസികളെയാണ് ഇസ്രയേല്‍ സൈന്യം ആക്രമിച്ചത്.

Update: 2019-03-13 18:15 GMT

ജെറുസലേം: അല്‍ അഖ്‌സ മസ്ജിദില്‍ പ്രാര്‍ത്ഥനക്കെത്തിയ വിശ്വാസികള്‍ക്ക് നേരെ ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന്റെ അതിക്രമം. പള്ളി അങ്കണത്തിലെ പോലിസ് സ്‌റ്റേഷന്‍ അഗ്നിക്കിരയാക്കിയെന്ന് ആരോപിച്ചായിരുന്നു സൈനിക നടപടി. പിന്നാലെ അല്‍ അഖ്‌സ പള്ളിയുടെ പ്രവേശന കവാടങ്ങള്‍ ഇസ്രായേല്‍ അടച്ചു. അല്‍ അഖ്‌സ മസ്ജിദില്‍ പ്രാര്‍ഥനയ്‌ക്കെത്തിയ വിശ്വാസികളെയാണ് ഇസ്രയേല്‍ സൈന്യം ആക്രമിച്ചത്.

മസ്ജിദ് സമുച്ചയത്തിലേക്ക് ഇരച്ചു കയറിയ സൈനികര്‍ വിശ്വാസികള്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നെന്ന് പള്ളിയുടെ മേല്‍നോട്ട ചുമതലയുള്ള ഏജന്‍സി അറിയിച്ചു. ജറുസലേം ഇസ്‌ലാമിക കോടതിയുടെ ആക്ടിങ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നിരവധി പേര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ട്

എന്നാല്‍ മസ്ജിദ് സമുച്ചയത്തിലെ പോലിസ് സ്‌റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണമുണ്ടായതിനെതുടര്‍ന്നാണ് സൈന്യം നടപടി സ്വീകരിച്ചതെന്ന് ഇസ്രായേല്‍ പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു ഫലസ്തീനികളെ പോലിസ് അറസ്റ്റ് ചെയ്തു. എന്നാല്‍ അധിനിവേശ സൈന്യം വിശ്വാസികള്‍ക്കുനേരെ കയ്യേറ്റം നടത്തിയതിനു പിന്നാലെയാണ് കെട്ടിടത്തില്‍ തീ പിടിച്ചതെന്ന്് ഫലസ്തീനികള്‍ വ്യക്തമാക്കുന്നു. ആക്രമണത്തെ പലസ്തീന്‍ പ്രസിഡന്റ് മെഹ്മൂദ് അബ്ബാസ് ശക്തമായി അപലപിച്ചു.

അതേസമയം, അല്‍ അഖ്‌സയുടെ സംരക്ഷണത്തിന് രംഗത്തിറങ്ങാന്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെയും ജറുസലേമിലേയും മറ്റു പ്രദേശങ്ങളിലേയും ഫലസ്തീനികളോട് ഹമാസ് ആഹ്വാനം ചെയ്തു. പരിപാനമായ കേന്ദ്രം അടച്ചിടാനുള്ള ഇസ്രായേലി തീരുമാനത്തിനെതിരേ പ്രതിഷേധിക്കാനും ഹമാസ് ആവശ്യപ്പെട്ടു.

Tags:    

Similar News