ഗസയില്‍ നിന്ന് പിന്‍മാറാതെ ഇസ്രായേലിന് ബന്ദികളെ കൈമാറില്ല: ഹമാസ്

റഷ്യയോടും ചൈനയോടും അള്‍ജീരിയയോടും ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും ഉസാമ ഹംദാന്‍

Update: 2024-10-25 04:18 GMT

ദോഹ: ഇസ്രായേല്‍ സൈന്യം ഗസയില്‍ നിന്ന് പിന്‍മാറാതെ ബന്ദികളെ കൈമാറില്ലെന്ന് ഹമാസ്. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാതെ ആരെയും വിട്ടുകൊടുക്കില്ലെന്നും മുതിര്‍ന്ന ഹമാസ് നേതാവ് ഉസാമ ഹംദാന്‍ പറഞ്ഞു. '' ഹമാസ് പ്രതിനിധി സംഘം റഷ്യയില്‍ പോയത് ഗസയിലെ വെടിനിര്‍ത്തല്‍ കാര്യം ചര്‍ച്ച ചെയ്യാനാണ്. റഷ്യയോടും ചൈനയോടും അള്‍ജീരിയയോടും ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് പുതുതായൊന്നും പറയാനില്ല. ചര്‍ച്ചകള്‍ മുന്നോട്ടുപോവാന്‍ സാധ്യതയുണ്ടെന്നാണ് മധ്യസ്ഥര്‍ പറയുന്നത്.''- ഹംദാന്‍ പറഞ്ഞു.

Tags:    

Similar News