പീഡനപരാതി: ചാനലിനെതിരേ നിയമ നടപടിയുമായി പോലിസ് ഉദ്യോഗസ്ഥന്‍

Update: 2024-09-07 06:09 GMT

മലപ്പുറം: പരാതിക്കാരിയെ പീഡിപ്പിച്ചെന്ന റിപോര്‍ട്ടര്‍ ടിവി ചാനലിനെതിരേ പരാതി നല്‍കി പോലിസ് ഉദ്യോഗസ്ഥര്‍. പോലിസുകാര്‍ക്കെതിരായ ലൈംഗികാരോപണ വാര്‍ത്ത വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎസ്പി ബെന്നിയും സിഐ വിനോദും മലപ്പുറം ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കി. മുട്ടില്‍ മരംമുറി അന്വേഷണവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ചാനല്‍ വാര്‍ത്തയുടെ പിന്നിലെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പരാതിയില്‍ പറയുന്നു. വിവാദമായ മുട്ടില്‍ മരംമുറിക്കേസിലെ പ്രധാനപ്രതികളെ അറസ്റ്റ് ചെയ്തത് വി വി ബെന്നിയുടെ നേതൃത്വത്തിലായിരുന്നു. ഈ കേസ് അട്ടിമറിക്കാനുള്ള ഒരു ചാനലിന്റെ ശ്രമമാണ് ഇതെന്നാണ് ബെന്നി പറയുന്നത്. ബലാല്‍സംഗ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് മലപ്പുറം മുന്‍ എസ്പി സുജിത്ത് ദാസും പറഞ്ഞിരുന്നു. ആരോപണവുമായി ബന്ധപ്പെട്ട പരാതി മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കുമെന്നും സുജിത്ത് ദാസ് വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News