കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധം; മുന്‍ കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗറിനെ അറസ്റ്റ് ചെയ്തു
ചണ്ഡിഗഡ്: മോദി സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരേ പ്രതിഷേധിച്ച ശിരോമണി അകാലിദള്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഹര്‍സിമ്രത് കൗര്‍ ബാദലിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി ചണ്ഡിഗഡിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് ഹര്‍സിമ്രത് കൗര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദള്‍ എന്‍ഡിഎ വിടുകയും ചെയ്തിരുന്നു. കര്‍ഷകര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയതിനാണ് അറസ്റ്റ് ചെയ്തതെന്നും പക്ഷേ അവര്‍ക്ക് ഞങ്ങളെ നിശബ്ദരാക്കാന്‍ കഴിയില്ലെന്നും മിസ് ഹര്‍സിമ്രത് കൗര്‍ ട്വീറ്റ് ചെയ്തു.
അകാലിദള്‍ പ്രവര്‍ത്തകര്‍ അവളെ ഹര്‍സിമ്രത് കൗറിനു സുരക്ഷയൊരുക്കുകയും പോലിസ് അവരെ വളയുകയെ ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തുടര്‍ന്ന് രാത്രി 11.30ഓടെ വിട്ടയച്ചു. പുതിയ കാര്‍ഷിക ബില്ലിനെതിരേ വ്യാഴാഴ്ച രാവിലെ അകാലിദള്‍ മൂന്ന് വ്യത്യസ്ത 'കിസാന്‍ മാര്‍ച്ചുകള്‍' നടത്തിയിരുന്നു. നിയമം കര്‍ഷകരുടെ താല്‍പ്പര്യത്തിന് ഹാനികരമാവുമെന്നും കുത്തക കമ്പനികള്‍ക്ക് ഇടം നല്‍കുമെന്നും അവര്‍ പറയുന്നു. അകാലിദള്‍ മേധാവി സുഖ്ബീര്‍ സിങ് ബാദല്‍ അമൃത് സറില്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. അകാലിദള്‍ നേതാക്കളായ പ്രേം സിങ് ചന്തുമാജ്ര, ദാല്‍ജിത് സിങ് ചീമ എന്നിവരുടെ റാലി ആനന്ദ്പൂര്‍ സാഹിബില്‍ നിന്നാണ് തുടങ്ങിയത്. മൂന്ന് റാലികളും ചണ്ഡിഗഡില്‍ കൂടിച്ചേരാണ് ഉദ്ദേശിച്ചിരുന്നത്. ശിവസേനയ്ക്കും തെലുങ്കുദേശം പാര്‍ട്ടിക്കും(ടിഡിപി) ശേഷം എന്‍ഡിഎ സഖ്യം വിട്ട മൂന്നാമത്തെ പ്രധാന കക്ഷിയാണ് ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷിയായ അകാലിദള്‍. രാജ്യവ്യാപക പ്രതിഷേധത്തിനിടയില്‍ ശബ്ദ വോട്ടോടെയാണ് പാര്‍ലമെന്റില്‍ ബില്ലുകള്‍ പാസാക്കിയത്.
Harsimrat Badal Briefly Arrested In Punjab Over Protest Against Farm Laws