ഹസീബ് തങ്ങള്‍ക്ക് ലീഗുമായി ബന്ധമില്ലെന്ന്

Update: 2023-11-27 13:09 GMT
ഹസീബ് തങ്ങള്‍ക്ക് ലീഗുമായി ബന്ധമില്ലെന്ന്

തിരൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരളാ സദസ്സിന്റെ പ്രഭാത സദസ്സില്‍ തിരൂരില്‍ പങ്കെടുത്ത ഹസീബ് സഖാഫ് തങ്ങള്‍ക്ക് മുസ് ലിം ലീഗിന്റെ പ്രാഥമിക അംഗത്വം പോലുമില്ലെന്നും പാണക്കാട് കുടുംബവുമായുള്ള വിവാഹ ബന്ധം മുന്‍നിര്‍ത്തി ഇയാള്‍ നവകേരള സദസ്സില്‍ പങ്കെടുത്തത് വലിയ സംഭവമാക്കി മാറ്റുന്നത് സിപിഎമ്മിന്റെ അല്‍പത്തമാണെന്നും മുസ് ലിം ലീഗ് തിരൂര്‍ മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് കെ ഇബ്രാഹീം ഹാജിയും ജനറല്‍ സെക്രടറി പി വി സമദും പ്രസ്താവനയില്‍ അറിയിച്ചു. നവകേരളാ സദസ്സ് ബഹിഷ്‌കരിക്കാന്‍ യുഡിഎഫും മുസ് ലിം ലീഗും ആഹ്വാനം ചെയ്തതിനിടെ മുസ് ലിം ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകനായ ഹസീബ് സഖാഫ് തങ്ങള്‍ക്ക് സദസ്സിലെത്തിയത് വലിയ പ്രാധാന്യത്തോടെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മുസ് ലിംലീഗ് നിലപാട് വ്യക്തമാക്കിയത്.

Tags:    

Similar News