കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിന് കൊവിഡ്

മന്ത്രിതന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇദ്ദേഹം പരിശോധനയ്ക്കു വിധേയനായത്. പരിശോധനാ ഫലം പോസിറ്റീവാണെന്ന് മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Update: 2020-08-20 09:26 GMT

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ജല്‍ശക്തി മന്ത്രിയായ ഗജേന്ദ്ര സിങ് ശെഖാവത്തിനെ ചികില്‍സയക്കായി ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിതന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇദ്ദേഹം പരിശോധനയ്ക്കു വിധേയനായത്. പരിശോധനാ ഫലം പോസിറ്റീവാണെന്ന് മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് നിരീക്ഷണത്തില്‍ പോവാനും പരിശോധനയ്ക്കു വിധേയനാകാനും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിസഭയില്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്ന ആറാമത്തെ വ്യക്തിയാണ് ഗജേന്ദ്ര സിങ് ശെഖാവത്ത്. കഴിഞ്ഞ ദിവസം ശെഖാവത്ത് ഹരിയാന മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.




Tags:    

Similar News