ഹൃദയാഘാതം: താമരശ്ശേരി എസ്‌ഐ മരണപ്പെട്ടു

Update: 2022-08-12 06:45 GMT

താമരശ്ശേരി: താമരശ്ശേരി പോലിസ് സ്‌റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐ വി എസ് സനൂജ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇന്ന് രാവിലെ സ്‌റ്റേഷനില്‍ ജോലിക്കെത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. കല്‍പ്പറ്റ പോലിസ് സ്‌റ്റേഷനില്‍ പ്രൊബേഷണല്‍ എസ്.ഐ ആയും, മാനന്തവാടി സ്‌റ്റേഷനില്‍ ജൂനിയര്‍ എസ്‌ഐ ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Tags:    

Similar News