കനത്ത മഴക്ക് സാധ്യത: ചെന്നൈ ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുനെല്‍ വേലി, കന്യാകുമാരി ജില്ലകളില്‍ നാളെ അതിശക്തമായ മഴപെയ്യാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാമനാഥപുരം, തൂത്തുക്കുടി എന്നിവിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്

Update: 2021-11-28 16:12 GMT
കനത്ത മഴക്ക് സാധ്യത: ചെന്നൈ ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ചെന്നൈ: കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ തമിഴ്‌നാട്ടിലെ തലസ്ഥാന നഗരമായ ചെന്നൈ ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യപിച്ചു. കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാനാണ് വിഭ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിരുനെല്‍ വേലി, കന്യാകുമാരി ജില്ലകളില്‍ നാളെ അതിശക്തമായ മഴപെയ്യാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാമനാഥപുരം, തൂത്തുക്കുടി എന്നിവിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്. വിവിധ ജില്ല കളില്‍ ഇന്ന പ്രതീക്ഷിച്ചതില്‍ കൂടുതല്‍ അതിശക്തിയിലാണ് മഴ വര്‍ഷിച്ചത്. ചെന്നൈയില്‍ മാത്രം 6.5 എംഎം മഴ ലഭിച്ചു. നാഗപട്ടണത്ത് 17 എംഎം മഴപെയ്തു.കൊടൈക്കനാലില്‍ 15 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. തിരുചെണ്ടൂരില്‍ 11 എംഎം മഴയുണ്ടായി. കഴിഞ്ഞ ദിവസം അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. 22 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുകയും ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ 2300 വീടുകള്‍ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും നശിച്ചിട്ടുണ്ട്. 60 ശതമാനം വിളനാശമുണ്ടായി. ലക്ഷക്കണക്കിന് ഏകര്‍ കൃഷിഭൂമിയില്‍ വെള്ളം കെട്ടി കിടക്കുകയാണ്.

Tags:    

Similar News