കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും അടക്കം ശമ്പളം നല്‍കണം;ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

കെഎസ്ആര്‍ടിസിയുടെ ആസ്തി വിവരങ്ങളും എടുത്ത വായ്പ വിനിയോഗിച്ചത് സംബന്ധിച്ച വിവരങ്ങളും അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു

Update: 2022-06-08 11:36 GMT

കൊച്ചി: കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും അടക്കം മുഴുവന്‍ തൊഴിലാളികള്‍ക്കും ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി.ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.കൃത്യമായി ശമ്പളം ലഭ്യമാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.കെഎസ്ആര്‍ടിസിയുടെ ആസ്തി വിവരങ്ങളും എടുത്ത വായ്പ വിനിയോഗിച്ചത് സംബന്ധിച്ച വിവരങ്ങളും അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയേ പറ്റുവെന്നും കോടതി പറഞ്ഞു.എല്ലാവരും ചെയ്യുന്നത് ജോലി തന്നെയാണ്.ജോലിയുടെ സ്വഭാവത്തില്‍ മാത്രമാണ് വ്യത്യാസമുള്ളത്.ശമ്പളം ഇല്ലാതെ എങ്ങനെയാണ് ജീവനക്കാര്‍ക്ക് ജീവിക്കാന്‍ കഴിയുകയെന്നും കോടതി ചോദിച്ചു.കെഎസ്ആര്‍ടിസി ലാഭകരമാക്കാനുള്ള നടപടികള്‍ ആസൂത്രണം ചെയ്യണം.സ്വകാര്യ മേഖല ഇവിടെ നല്ല രീതിയില്‍ നിലനില്‍ക്കുന്നത് കാണുന്നില്ലേയെന്നും കോടതി ചോദിച്ചു.

കെഎസ്ആര്‍ടിസി ബസുകള്‍ ക്ലാസ് റൂമുകള്‍ ആക്കുന്നതിനെയും ഹൈക്കോടതി വിമര്‍ശിച്ചു.കുട്ടികള്‍ക്ക് എത്രനാള്‍ ബസുകളില്‍ ഇരുന്ന് പഠിക്കാന്‍ കഴിയുമെന്ന് ചോദിച്ച കോടതി ബസ് സര്‍വ്വീസുകള്‍ നേരേയാക്കാനും കോടതി നിര്‍ദ്ദേശിച്ചു.ഈ മാസം 21 ന് വീണ്ടും ഹരജി കോടതി പരിഗണിക്കാന്‍ മാറ്റി

Tags:    

Similar News