ആളുകള്‍ മരിക്കുമ്പോള്‍ എന്തിന് ടോള്‍ നല്‍കണം?; ഇത് മനുഷ്യനിര്‍മ്മിത ദുരന്തം: ഹൈക്കോടതി

ആളുകള്‍ മരിക്കുമ്പോള്‍ എന്തിന് ടോള്‍ നല്‍കണം. ടോള്‍ പിരിവ് തടയേണ്ടത് ആരാണെന്നും കോടതി ചോദിച്ചു.

Update: 2022-08-19 13:49 GMT

കൊച്ചി: ദേശീയപാതകളിലെ കുഴിയില്‍ വീണുള്ള അപകടങ്ങള്‍ പതിവാകുന്നുവെന്ന് ഹൈക്കോടതി. ഇത് മനുഷ്യനിര്‍മ്മിത ദുരന്തമെന്നും കോടതി ആവര്‍ത്തിച്ചു. അപകടങ്ങള്‍ പതിവാകുന്നതില്‍ കോടതിക്ക് ആശങ്കയുണ്ട്. ആരാണ് ഇതിന് ഉത്തരവാദികളെന്ന് ദേശീയപാത അതോറിട്ടിയോട് കോടതി ചോദിച്ചു.

ആളുകള്‍ മരിക്കുമ്പോള്‍ എന്തിന് ടോള്‍ നല്‍കണം. ടോള്‍ പിരിവ് തടയേണ്ടത് ആരാണെന്നും കോടതി ചോദിച്ചു. റോഡുകള്‍ തകര്‍ന്നാല്‍ ജില്ലാ കലക്ടര്‍മാര്‍ ഉടന്‍ ഇടപെടണം. ദേശീയപാതയിലെ കുഴികള്‍ മൂലം അപകടം ഉണ്ടായാല്‍ ജില്ലാ കലക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

20 ദിവസത്തിനകം എല്ലാ റോഡുകളും സഞ്ചാരയോഗ്യമാക്കുമെന്ന് ദേശീയപാത അതോറിട്ടി കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ 160 റോഡുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. ക്രമക്കേട് കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. 

Similar News