കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്കു പിന്നാലെ പിയുസി പരീക്ഷയ്ക്കും ഹിജാബിന് വിലക്ക്
എല്ലാ വിദ്യാര്‍ത്ഥികളും യൂണിഫോം നിയമങ്ങള്‍ പാലിക്കണം, ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല'- മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബെംഗളൂരു: ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥിനികളെ കര്‍ണാടകയിലെ സെക്കന്റ് പിയുസി പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന മന്ത്രി ബി സി നാഗര്‍. 'എല്ലാ വിദ്യാര്‍ത്ഥികളും യൂണിഫോം നിയമങ്ങള്‍ പാലിക്കണം, ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല'- മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥികളെ എസ്എസ്എല്‍സി (ക്ലാസ് 10) പരീക്ഷ എഴുതുന്നതില്‍നിന്നു തടഞ്ഞ ശേഷം ഏപ്രില്‍ 22 മുതല്‍ മെയ് 18 വരെ കര്‍ണാടക സര്‍ക്കാര്‍,നിര്‍ണായക സെക്കന്റ് പിയുസി പരീക്ഷകള്‍ നടത്താനുള്ള ഒരുക്കത്തിലാണ്. 6,84,255 കുട്ടികളാണ് പരീക്ഷ എഴുതുന്നത്.
ഹിജാബുമായി ബന്ധപ്പെട്ട് വീണ്ടും വിവാദമുയരാനുള്ള സാധ്യത നിലനില്‍ക്കെ പരീക്ഷകളുടെ സുഗമമായ നടത്തിപ്പിന് വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.
ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അവശ്യ സമ്പ്രദായല്ലെന്ന് പറഞ്ഞ് ചീഫ് ജസ്റ്റിസ് റിതു രാജിന്റെ നേതൃത്വത്തിലുള്ള കര്‍ണാടക ഹൈക്കോടതി പ്രത്യേക ബെഞ്ച്, ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി തേടുന്ന വിദ്യാര്‍ത്ഥികളുടെ അപേക്ഷ തള്ളിയിരുന്നു.കര്‍ണാടകയിലെ ഹിജാബ് വിലക്ക് പിയുസി പരീക്ഷയ്ക്കും