ഹിജാബ് അഭിമാനവും സുരക്ഷയും; ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ പണ്ഡിത സംഗമം ഇന്ന്

Update: 2022-03-02 02:05 GMT

തിരുവനന്തപുരം : ഹിജാബ് അഭിമാനവും സുരക്ഷയും എന്ന പ്രമേയത്തില്‍ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംഘടിപ്പിച്ചിരിക്കുന്ന ദേശീയ കാംപയിനിന്റെ ഭാഗമായി കേരളത്തിലെ അഞ്ച് കേന്ദ്രങ്ങളില്‍ ഇന്ന് പണ്ഡിത സംഗമങ്ങള്‍ നടത്തുമെന്ന് കേരള സംസ്ഥാന കമ്മിറ്റി അറിയിച്ചു.

ഹിജാബ് വിവാദം സംഘപരിവാറിന്റെ മുസ്‌ലിം ഉന്മൂലനത്തിനുള്ള ഒളിയജണ്ടയും ഭരണഘടനാ അവകാശങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റവുമാണ്. ഇതിനെതിരെ നടക്കുന്ന പണ്ഡിത സംഗമത്തില്‍ കേരളത്തിലെ പ്രധാന പണ്ഡിതന്‍മാര്‍ പങ്കെടുക്കും.

തിരുവനന്തപുരം ഏജീസ് ഓഫീസിനു മുന്‍പില്‍ നടക്കുന്ന സംഗമത്തില്‍ ആള്‍ ഇന്ത്യ ഇമാംസ് ദേശീയ ജനറല്‍ സെക്രട്ടറി മൗലാനാ ഫൈസല്‍ അഷ്‌റഫി ഉദ്ഘാടനം നിര്‍വ്വഹിക്കും. സംസ്ഥാന പ്രസിഡന്റ് വി.എം ഫത്ഹുദ്ദീന്‍ റഷാദി മുഖ്യ പ്രഭാഷണം നടത്തും.

കൊല്ലം ചിന്നക്കടയില്‍ ഉദ്ഘാടനം: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം ഫിറോസ് ഖാന്‍ ബാഖവി.

മുഖ്യ പ്രഭാഷണം: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ജഗ അബ്ദുല്‍ ഹാദി മൗലവി.

കോട്ടയം ഗാന്ധി സ്‌ക്വയറില്‍

ഉദ്ഘാടനം: കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ശംസുദ്ദീന്‍ മന്നാനി.

മുഖ്യ പ്രഭാഷണം: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് അഫ്‌സല്‍ ഖാസിമി.

ആലുവ ബാങ്ക് ജംഗ്ഷനില്‍

ഉദ്ഘാടനം: ജംഇയ്യത്തുല്‍ ഉലമാ ഏ ഹിന്ദ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എച്ച് അലിയാര്‍ ഖാസിമി.

മുഖ്യ പ്രഭാഷണം: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ഹാഫിസ് നിഷാദ് റഷാദി.

മഞ്ചേരി പുതിയ ബസ് സ്റ്റാന്റില്‍

ഉദ്ഘാടനം: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ സമിതി അംഗം മൗലാനാ അര്‍ഷദ് നദ്‌വി.

മുഖ്യ പ്രഭാഷണം: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അബ്ദുല്‍ മജീദ് ഖാസിമി.

Tags:    

Similar News