ഹിജാബ് വിവാദം: എബിവിപി പ്രവര്‍ത്തകര്‍ക്കെതിരേ പ്രതിഷേധിച്ച ഹിബ ഷെയ്ഖിനെ എന്‍ഡബ്ല്യുഎഫ് അനുമോദിച്ചു

Update: 2022-03-05 06:18 GMT

കാസര്‍ഗോഡ്: മംഗളൂരു കാര്‍ സ്ട്രീറ്റ് ദയാനന്ദ പൈ ഗവര്‍മെന്റ് കോളേജില്‍ ഹിജാബ് ധരിച്ച് പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളെ തടഞ്ഞ എബിവിപി-സംഘപരിവാര്‍ ഭീകരരെ ധീരമായി എതിരിട്ട ബിഎസ്‌സി വിദ്യാര്‍ത്ഥിനി ഹിബ ശൈഖിനെ നാഷണല്‍ വിമന്‍സ് ഫ്രണ്ട് നേതാക്കള്‍ അനുമോദിച്ചു. മഞ്ചേശ്വരം ഉപ്പള സ്വദേശിനിയായ ഹിബയുടെ വീട്ടിലെത്തിയാണ് അനുമോദിച്ചത്.

ഹിബ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥിനികളോട് ഹിജാബ് ഉപേക്ഷിച്ചിട്ട് കാംപസിനകത്ത് കയറിയാല്‍ മതിയെന്ന എബിവിപി നേതാവ് സായി സന്ദേശിന്റെ നേതൃത്വത്തില്‍ ഒരു പറ്റം സംഘപരിവാര്‍ പ്രവര്‍ത്തകരുടെ തിട്ടൂരത്തെ തള്ളിക്കളയുകയും 'ഹിജാബ് ഉപേക്ഷിക്കാന്‍ പറയാന്‍ നീ ആരാടാ, നിന്റെ തന്തയുടെ വകയാണോ ഈ കോളജ്, ഞങ്ങളും ഇവിടെ ഫീസ് കൊടുത്തു തന്നെയാ പഠിക്കുന്നെ' എന്നും ഒട്ടും പതറാതെ കൈ ചൂണ്ടി സംസാരിക്കുന്ന ഹിബയുടെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

സംഘപരിവാറിനു മുന്നില്‍ ധീരതയോടെ ചെറുത്തു നിന്ന പെണ്‍കുട്ടി സ്ത്രീ സമൂഹത്തിനു കരുത്തേകുകയാണെന്ന് വിമന്‍സ് ഫ്രണ്ട് ഉപ്പള ഏരിയാ കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി.

Tags:    

Similar News