ഹിന്ദി ബ്രിട്ടീഷ് ഏജന്റുമാര്‍ സൃഷ്ടിച്ചത്; വിഭജിച്ച് ഭരിക്കുക നയത്തിന്റെ മുന്നേറ്റത്തിനായി നിര്‍മിച്ചതെന്നും ജസ്റ്റിസ് കട്ജു
സാധാരണക്കാരുടെ ഭാഷ (ഇന്ത്യയുടെ വലിയ ഒരു പ്രദേശത്ത്) ഖാദിബോളി എന്നറിയപ്പെടുന്ന ഹിന്ദുസ്ഥാനിയാണെന്നും തന്റെ ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.
ന്യൂഡല്‍ഹി: ഹിന്ദി കൃത്രിമമായി നിര്‍മിച്ച ഭാഷയാണെന്നും അത് സാധാരണക്കാരുടെ ഭാഷയല്ലെന്നും മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് മാര്‍കണ്‌ഠേയ കട്ജു. സാധാരണക്കാരുടെ ഭാഷ (ഇന്ത്യയുടെ വലിയ ഒരു പ്രദേശത്ത്) ഖാദിബോളി എന്നറിയപ്പെടുന്ന ഹിന്ദുസ്ഥാനിയാണെന്നും തന്റെ ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.
എന്താണ് ഹിന്ദുസ്ഥാനിയും ഹിന്ദിയും തമ്മിലുള്ള വ്യത്യാസം?
ഉദാഹരണമായി ഹിന്ദുസ്ഥാനിയില്‍ ഞങ്ങള്‍ 'ഉദര്‍ ദേഖിയേ' എന്നും ഹിന്ദിയില്‍ 'ഉധര്‍ അവലോകന്‍ കീജിയേ' അല്ലെങ്കില്‍ 'ഉദര്‍ ദ്രിഷ്ടിപാസ്ത് കീജിയേ' എന്നും പറയുന്നു. സാധാരണക്കാര്‍ ഒരിക്കലും 'ഉദര്‍ അവലോകന്‍ കീജിയേ' എന്നോ 'ഉദര്‍ ദൃഷ്ടിപാസ്ത് കീജിയേ' എന്നോ പറയില്ല. മാത്രമല്ല 'കിഷ്ട്' ഹിന്ദിയില്‍ എഴുതിയ പുസ്തകങ്ങള്‍ വായിക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുസ്ഥാനിയില്‍ പൊതുവായി ഉപയോഗിച്ചിരുന്ന പേര്‍ഷ്യന്‍, അറബി പദങ്ങള്‍ വിദ്വേഷത്തോടെ നീക്കംചെയ്ത് സാധാരണ ഉപയോഗത്തിലില്ലാത്ത സംസ്‌കൃത പദങ്ങള്‍ പകരംസ്ഥാപിച്ചാണ് ഭരതേന്ദു ഹരിചന്ദ്രയെ പോലുള്ള ബ്രിട്ടീഷ് ഏജന്റുമാര്‍ ഹിന്ദിയെ കൃത്രിമമായി സൃഷ്ടിച്ചത്. ഉദാഹരണമായി 'മുനാസിബ്' അല്ലെങ്കില്‍ 'വാജിബ്' എന്നതിന് പകരം 'ഉചിത്', 'സില', 'ജന്‍പാഡ്', 'ഇത്രാസ്', 'എഹ്തിയത്ത്', 'സാവധാനി' തുടങ്ങിയവ ഉപയോഗിച്ചു.
ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയത്തിന്റെ മുന്നേറ്റത്തിനായാണ് ഹിന്ദി സൃഷ്ടിക്കപ്പെട്ടത്.
ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയത്തിന്റെ മുന്നേറ്റത്തിനായാണ് ഹിന്ദി സൃഷ്ടിക്കപ്പെട്ടത്. ഹിന്ദി ഹിന്ദുക്കളുടെയും ഉര്‍ദു മുസ്‌ലിംകളുടേയും ഭാഷയായി ചിത്രീകരിക്കപ്പെട്ടു (സാധാരണക്കാരുടെ ഭാഷ ഇന്നും ഹിന്ദുസ്ഥാനി അല്ലെങ്കില്‍ ഖാദിബോളി ആണെന്നതാണ് സത്യം. ഉര്‍ദു വിദ്യാസമ്പന്നരുടെ ഭാഷയായിരുന്നു. 1947 വരെ ഇന്ത്യയുടെ വലിയ ഒരു ഭൂപ്രദേശത്ത് വിദ്യാസമ്പന്നരായ ഹിന്ദുക്കളും മുസ്‌ലിംകളും സിഖുകാരും ഉര്‍ദുവാണ് ഉപയോഗിച്ചിരുന്നത്.
മറ്റൊരു ഭാഷയില്‍ നിന്നുള്ള വാക്കുകള്‍ സ്വീകരിച്ച് അത് സാധാരണ ഉപയോഗത്തിലാക്കിയാല്‍ ഒരു ഭാഷ ദുര്‍ബലമാകുമെന്ന് കരുതുന്നത് തെറ്റാണെന്നും കട്ജു അഭിപ്രായപ്പെട്ടു.
വാസ്തവത്തില്‍, അത് കൂടുതല്‍ ശക്തമാകുകയാണ് ചെയ്യുന്നത്. ഫ്രഞ്ച്, ജര്‍മ്മന്‍, അറബിക്, ഹിന്ദുസ്ഥാനി മുതലായ ഭാഷയില്‍നിന്ന് പദങ്ങള്‍ സ്വീകരിച്ചാണ് ഇംഗ്ലീഷ് ശക്തമായത്. സംസ്‌കൃതത്തില്‍ നിന്നുള്ള വാക്കുകള്‍ സ്വീകരിച്ചുകൊണ്ട് തമിഴ് ശക്തമായി. പേര്‍ഷ്യന്‍, അറബി പദങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഹിന്ദുസ്ഥാനി കൂടുതല്‍ ശക്തമായി.
ഈ വാക്കുകള്‍ നീക്കം ചെയ്ത് ഒരു കൃത്രിമ ഭാഷ സൃഷ്ടിക്കാന്‍ ശ്രമിച്ച വര്‍ഗീയവാദികള്‍ രാജ്യത്തോട് കടുത്ത അവഗണനയാണ് നടത്തിയതെന്നും ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന നയത്തിന് വളമിടുകയായിരുന്നു അവരെന്നും കട്ജു കുറ്റപ്പെടുത്തി.