'ഹിന്ദി അവികസിത സംസ്ഥാനങ്ങളുടെ ഭാഷ'; ഹിന്ദി നമ്മെ ശൂദ്രരാക്കി മാറ്റുമെന്നും ഡിഎംകെ എംപി

'പശ്ചിമ ബംഗാള്‍, ഒഡീഷ, തെലങ്കാന, തമിഴ്‌നാട്, കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നിവ നോക്കൂ. ഇവയെല്ലാം വികസിത സംസ്ഥാനങ്ങളല്ലേ? ഹിന്ദി ഈ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ മാതൃഭാഷയല്ല'- അദ്ദേഹം പറഞ്ഞു. ഹിന്ദി നമ്മെ ശൂദ്രരാക്കി മാറ്റുമെന്നും ഹിന്ദി നമുക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

Update: 2022-06-06 09:47 GMT

ചെന്നൈ: ഭാഷാ യുദ്ധ ചര്‍ച്ചയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി ഡിഎംകെ എംപി ടി കെ എസ് ഇളങ്കോവന്‍. ഹിന്ദി അവികസിത സംസ്ഥാനങ്ങളുടെ ഭാഷയാണെന്നെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഹിന്ദി ശൂദ്രര്‍ക്ക് മാത്രമാണെന്ന് ആരോപിച്ച് അദ്ദേഹം ജാതീയമായ പരാമര്‍ശവും നടത്തി.

'പശ്ചിമ ബംഗാള്‍, ഒഡീഷ, തെലങ്കാന, തമിഴ്‌നാട്, കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നിവ നോക്കൂ. ഇവയെല്ലാം വികസിത സംസ്ഥാനങ്ങളല്ലേ? ഹിന്ദി ഈ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ മാതൃഭാഷയല്ല'- അദ്ദേഹം പറഞ്ഞു. ഹിന്ദി നമ്മെ ശൂദ്രരാക്കി മാറ്റുമെന്നും ഹിന്ദി നമുക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ ഏപ്രിലില്‍ ന്യൂഡല്‍ഹിയില്‍ നടന്ന പാര്‍ലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37ാമത് യോഗത്തില്‍ ഇംഗ്ലീഷിന് ബദലായി ഹിന്ദിയെ അംഗീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News