ഹിന്ദി നിര്‍ബന്ധിത മൂന്നാം ഭാഷ; ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍
ഈ ആധ്യയന വര്‍ഷം മുതല്‍ പദ്ധതി നടപ്പിലാക്കും

മുംബൈ: ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഈ ആധ്യയന വര്‍ഷം മുതല്‍ പദ്ധതി നടപ്പിലാക്കും. മറാത്തി, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ 1 മുതല്‍ 5 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഹിന്ദി നിര്‍ബന്ധിത മൂന്നാം ഭാഷയായി അവതരിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ഒരു പ്രധാന ഘടകം.
2025-26 അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസ് മുതല്‍ ആരംഭിച്ച് 2028-29 ആകുമ്പോഴേക്കും എല്ലാ ഗ്രേഡുകളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
2025 ആകുമ്പോഴേക്കും 80% അധ്യാപകരെയും പുതിയ രീതികളിലും ഡിജിറ്റല്‍ ഉപകരണങ്ങളിലും പരിശീലിപ്പിക്കാനുള്ള പദ്ധതിക്കും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായ ഒരു സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി ഉള്‍പ്പെടെ, പദ്ധതിയുടെ ഘട്ടം ഘട്ടമായുള്ള നടത്തിപ്പിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ നിരവധി കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.