ജയ് ശ്രീറാം വിളികളുമായി ബ്രിട്ടനിലും ഹിന്ദുത്വരുടെ അഴിഞ്ഞാട്ടം; 15 പേര്‍ അറസ്റ്റില്‍ (വീഡിയോ)

കഴിഞ്ഞ ദിവസമുണ്ടായ ഹിന്ദു-മുസ്‌ലിം സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലിസ് 15 പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. ഈ മാസം 17നാണ് സംഭവം. തുടര്‍ന്ന് തിങ്കളാഴ്ച സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ അറസ്റ്റ് ചെയ്‌തെന്നും സംഘര്‍ഷാവസ്ഥ കുറക്കാനും നീതി ലഭ്യമാക്കാനും ഞങ്ങളോട് സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും ലെസ്റ്റര്‍ പോലിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Update: 2022-09-19 09:57 GMT

ലണ്ടന്‍: ബ്രിട്ടനിലെ ലെസ്റ്റര്‍ സിറ്റിയില്‍ ജയ് ശ്രീറാം വിളികളുമായി മുസ്‌ലിംകള്‍ക്കെതിരേ അതിക്രമം അഴിച്ചുവിട്ട് ഹിന്ദുത്വര്‍. കഴിഞ്ഞ ദിവസമുണ്ടായ ഹിന്ദു-മുസ്‌ലിം സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലിസ് 15 പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. ഈ മാസം 17നാണ് സംഭവം. തുടര്‍ന്ന് തിങ്കളാഴ്ച സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ അറസ്റ്റ് ചെയ്‌തെന്നും സംഘര്‍ഷാവസ്ഥ കുറക്കാനും നീതി ലഭ്യമാക്കാനും ഞങ്ങളോട് സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും ലെസ്റ്റര്‍ പോലിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

'സമാധാനം പുനഃസ്ഥാപിക്കാന്‍ ജനക്കൂട്ടത്തെ പിരിച്ചുവിടല്‍, തടഞ്ഞുനിര്‍ത്തല്‍, തിരച്ചില്‍ തുടങ്ങിയ അധികാരങ്ങള്‍ തങ്ങള്‍ ഉപയോഗിച്ചെന്നും അവരെല്ലാം പോലിസ് കസ്റ്റഡിയിലാണെന്നും' പോലിസ് പ്രസ്താവനയില്‍ അറിയിച്ചു.

ആഗസ്റ്റ് 28ന് നടന്ന ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരത്തിന് പിന്നാലെയാണ് ബ്രിട്ടീഷ് നഗരത്തില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. സംഘര്‍ഷ പരമ്പരയ്ക്ക് പിന്നാലെ ഇതുവരെ 27 പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. ശനിയാഴ്ച ഹിന്ദുത്വര്‍ നഗരത്തില്‍ അനധികൃതമായി പ്രതിഷേധ മാര്‍ച്ച് നടത്തുകയും ജയ്ശ്രീറാം വിളികളുമായി മുസ്‌ലിംകള്‍ക്കെതിരേ ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

ഇരു വിഭാഗവും പരസ്പരം ഗ്ലാസ് കുപ്പികള്‍ വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ഇരു പക്ഷത്തേയും തടയാന്‍ പോലിസ് ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു.ചിലര്‍ വടിയും പിടിച്ച് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഞായറാഴ്ച, നഗരത്തിലെ നോര്‍ത്ത് എവിംഗ്ടണ്‍ ഏരിയയില്‍ ഏതാനും യുവാക്കള്‍ ഒത്തുകൂടിയതായി വിവരം ലഭിച്ചതായി ലെസ്റ്റര്‍ പോലിസ് പറഞ്ഞു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

'ഉദ്യോഗസ്ഥര്‍ അവരുമായി സംസാരിക്കുകയും സമൂഹങ്ങള്‍ക്ക് ഉപദ്രവവും ശല്യവും കുറയ്ക്കുന്നതിന് താല്‍ക്കാലിക പോലിസ് വലയം സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു'- പോലിസ് പറഞ്ഞു. പ്രാദേശിക സമൂഹത്തില്‍ അശാന്തിയുടെ ആഘാതം അസ്വീകാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'ലെസ്റ്ററിലെ അക്രമവും ക്രമക്കേടും ഭീഷണിപ്പെടുത്തലും ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല, ഞങ്ങള്‍ ശാന്തതയ്ക്കും ചര്‍ച്ചകള്‍ക്കും ആഹ്വാനം ചെയ്യുന്നു'- പോലിസ് പറഞ്ഞു.അതേസമയം, നഗരത്തിലെ അശാന്തി അവസാനിപ്പിക്കേണ്ടതുണ്ടെന്ന് നഗരത്തിലെ ഹിന്ദു, മുസ്ലീം നേതാക്കള്‍ പറഞ്ഞു.

'അസംതൃപ്തരായ ചില യുവാക്കള്‍' നഗരത്തില്‍ നാശം വിതയ്ക്കുന്നതായി ലെസ്റ്റര്‍ ആസ്ഥാനമായുള്ള ഫെഡറേഷന്‍ ഓഫ് മുസ്ലീം ഓര്‍ഗനൈസേഷന്റെ നേതാവ് സുലെമാന്‍ നാഗ്ഡി പറഞ്ഞു.'ഞങ്ങള്‍ തെരുവുകളില്‍ കണ്ടത് വളരെ ഭയാനകമാണ്' -അദ്ദേഹം പറഞ്ഞു.

'ഇന്ത്യ പാകിസ്താന്‍ ക്രിക്കറ്റ് മത്സരത്തിന് ശേഷം സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്, ആ കളി പലപ്പോഴും ഒത്തുചേരലുകള്‍ക്ക് കാരണമാകുമെങ്കിലും,മുമ്പ് അവര്‍ ഇത്ര വൃത്തികെട്ടതാക്കിയിട്ടില്ല. ഞങ്ങള്‍ക്ക് ശാന്തത ആവശ്യമാണ് ക്രമക്കേട് അവസാനിപ്പിക്കണം'-അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News