പുന്ന നൗഷാദ് ഹിന്ദു മഹാസഭക്ക് വേണ്ടിയും ക്വട്ടേഷന്‍ ഏറ്റെടുത്തിരുന്നു; വെളിപ്പെടുത്തലുമായി ഹിന്ദു മഹാസഭാ നേതാവ്
18 വര്‍ഷം മുമ്പ് ഹിന്ദു സമാജത്തിന്റെ എതിരാളികളെ നേരിടാന്‍ പുന്ന നൗഷാദ് എത്തിയിരുന്നു എന്നാണ് കിഷന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കടുത്ത ഹിന്ദുത്വ വര്‍ഗീയ വാദിയായ കിഷന്‍ ഗാന്ധി ഘാതകന്‍ ഗോഡ്‌സേയുടെ ചിത്രത്തിന് മുന്നില്‍ ദീപം തെളിയിച്ച് പുഷ്പാര്‍ച്ഛന നടത്തുന്നതിന്റെ വീഡിയോകളും തന്റെ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തൃശൂര്‍: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ക്വട്ടേഷന്‍ സംഘ തലവനും കൊലക്കേസ് പ്രതിയുമായ പുന്ന നൗഷാദ് ഹിന്ദു മഹാസഭക്ക് വേണ്ടിയും ക്വട്ടേഷന്‍ ഏറ്റെടുത്തിരുന്നതായി ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍.
അഖില ഭാരതീയ ഹിന്ദു മഹാസഭാ സംസ്ഥാന പ്രസിഡന്റ് കിഷന്‍ സി ജെ ആണ് തന്റെ ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം വ്യക്തമാക്കിയത്. 18 വര്‍ഷം മുമ്പ് ഹിന്ദു സമാജത്തിന്റെ എതിരാളികളെ നേരിടാന്‍ പുന്ന നൗഷാദ് എത്തിയിരുന്നു എന്നാണ് കിഷന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
'പ്രിയ സഹോദരന്‍ നൗഷാദിന് ആദരാഞ്ജലികള്‍, 18 വര്‍ഷം മുന്‍പ് ആദ്യമായി പരിചയപ്പെടുമ്പോള്‍ അറിഞ്ഞത് ഹിന്ദു സമാജത്തിനു വേണ്ടി എതിരാളികളെ നേരിടാന്‍ വരുന്ന ഇരട്ട ചങ്കുള്ള നൗഷു. പുന്നയിലെ അയ്യപ്പ ക്ഷേത്രത്തിലെ ഉത്സവം 10 വര്‍ഷം മത തീവ്രവാദികളെ വെല്ലുവിളിച്ചു കൊണ്ട് നടത്തിയ ഉല്‍സവ കമ്മിറ്റി പ്രസിഡന്റ്്' കിഷന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. കാലത്തിന്റെ കുത്തൊഴുക്കില്‍ രാഷ്ട്രീയം മാറിയെങ്കിലും' സമാജത്തിനു പുന്ന നൗഷാദ് നല്‍കിയ സംഭാവനകള്‍ ഒരിക്കലും മറക്കുവാന്‍ കഴിയില്ലെന്നും കിഷന്‍ കുറിച്ചു.
കടുത്ത ഹിന്ദുത്വ വര്‍ഗീയ വാദിയായ കിഷന്‍ ഗാന്ധി ഘാതകന്‍ ഗോഡ്‌സേയുടെ ചിത്രത്തിന് മുന്നില്‍ ദീപം തെളിയിച്ച് പുഷ്പാര്‍ച്ഛന നടത്തുന്നതിന്റെ വീഡിയോകളും തന്റെ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കിഷന്‍ സി ജെയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
പ്രിയ സഹോദരന്‍ നൗഷാദിന് ആദരാഞ്ജലികള്‍.
18 വര്‍ഷം മുന്‍പ് ആദ്യമായി പരിചയപ്പെടു സോള്‍ അറിഞ്ഞത് ഹിന്ദു സമാജത്തിനു വേണ്ടി എതിരാളികളെ നേരിടാന്‍ വരുന്ന ഇരട്ട ചങ്കുള്ള നൗഷു .പുന്നയിലെ അയ്യപ്പ ക്ഷേത്രത്തിലെ ഉത്സവം 10 വര്‍ഷം മത തീവ്രവാദികളെ വെല്ലുവിളിച്ചു കൊണ്ട് നടത്തിയ ഉല്‍സവ കമ്മിറ്റി പ്രസിഡന്റ് .പിന്നീട് കാലത്തിന്റെ കുത്തൊഴുക്കില്‍ രാഷ്ട്രീയം മാറിയെങ്കിലും ' സമാജത്തിനു വേണ്ടി നിങ്ങള്‍ നല്‍കിയ സംഭാവനകള്‍ ഒരിക്കലും മറക്കുവാന്‍ കഴിയില്ല സഹോദരാ .
പേരെടുക്കുവാന്‍ വേണ്ടി ജിഹാദി പേപ്പട്ടികള്‍ നിന്റെ ജീവനെടുത്തപ്പോള്‍ ഇപ്പോഴും വിശ്വസിക്കുവാന്‍ കഴിയുന്നില്ല നൗഷൂ .ജീവിച്ചു കൊതി തീരും മുന്‍പ് നീ പോയി സ്‌നേഹിതാ വിധി പോലെ പിന്നാലെ ഞങ്ങളും വരും നിന്റെ യരികിലേക്ക് .
ജയ് ശ്രീറാം.