ഇന്ത്യയിലെ ഹിന്ദുക്കള്‍ എന്നെ വളരെയേറെ സ്‌നേഹിക്കുന്നു; ഒമാന്‍ പ്രഭാഷണത്തിനിടെ സാക്കിര്‍ നായിക്ക്
ഒമാന്‍: ഇന്ത്യയിലെ ഭൂരിഭാഗം ഹിന്ദുക്കളും തന്നെ വളരെയധികം സ്‌നേഹിക്കുന്നുണ്ടെന്നും അത് വോട്ട് ബാങ്കിന് പ്രശ്‌നമുണ്ടാക്കുമെന്നും ഇസ് ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്. ഒമാന്‍ കണ്‍വന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ പ്രഭാഷണത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്. 'ഖുര്‍ആന്‍ ഒരു ആഗോള ആവശ്യമാണ്' എന്ന പ്രമേയത്തിലാണ് ഒമാനില്‍ പ്രഭാഷണം നടക്കുന്നത്. റമദാന്‍ ആദ്യദിവസമായ വ്യാഴാഴ്ച ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററിലാണ് പരിപാടിക്ക് തുടക്കംകുറിച്ചത്. 'ഇന്ത്യയിലെ ഭൂരിപക്ഷം ഹിന്ദുക്കളും എന്നെ സ്‌നേഹിക്കുന്നു എന്നതാണ് പ്രശ്‌നം. വോട്ട് ബാങ്കിന് പ്രശ്‌നമുണ്ടാക്കുന്ന തരത്തില്‍ അവര്‍ എന്നെ സ്‌നേഹിക്കുന്നു. ഇന്ത്യയില്‍, ഞാന്‍ ചര്‍ച്ചകളും യോഗങ്ങളും നടത്തുമ്പോള്‍, നൂറുകണക്കിന്, ആയിരക്കണക്കിന് ആളുകള്‍ ഉണ്ട്, 50 ദശലക്ഷം മുതല്‍ 100 ദശലക്ഷം വരെ, പ്രത്യേകിച്ച് ബീഹാറിലും കിഷന്‍ഗഞ്ചിലും. ഇവരില്‍ 20 ശതമാനം പോലും മുസ് ലിംകളല്ലെന്നും സാക്കിര്‍ നായിക് പറഞ്ഞു.
2018ല്‍ തന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇഡി ശ്രമിച്ചപ്പോള്‍ തന്റെ പ്രസംഗങ്ങളില്‍ 'ആക്ഷേപകരമായി' ഒന്നും കണ്ടെത്തിയില്ലെന്ന് ഒരു 'സിഖ് ജഡ്ജി' പറഞ്ഞതെങ്ങനെയെന്ന് സാക്കിര്‍ നായിക് അനുസ്മരിച്ചു. 2018 ജനുവരിയില്‍ ജസ്റ്റിസ് മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില ുള്ള പിഎംഎല്‍എ(പണം വെളുപ്പിക്കല്‍ തടയല്‍ നിയമം)ക്കുള്ള അപ്പലേറ്റ് ട്രൈബ്യൂണല്‍ ന്യൂഡല്‍ഹിയില്‍ ഇഡി കണ്ടുകെട്ടിയ സ്വത്തുക്കള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് ഇഡിയെ തടഞ്ഞകാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു. 'അല്‍ഹംദുലില്ലാഹ്, ഇന്ത്യന്‍ കോടതിയിലെ ഒരു ജഡ്ജി പറഞ്ഞപ്പോള്‍(എന്റെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാന്‍ അവര്‍ ആഗ്രഹിച്ചപ്പോള്‍) ജഡ്ജി ഒരു സിഖുകാരനായിരുന്നു, മന്‍മോഹന്‍ സിങ്, ഭാഗ്യവശാല്‍, അദ്ദേഹം എന്റെ പല ചര്‍ച്ചകളും കണ്ടു. അദ്ദേഹം സര്‍ക്കാര്‍ അഭിഭാഷകനോട് പറഞ്ഞു. ഡോ. സാക്കിര്‍ നായിക്കിന്റെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രസ്താവന നിങ്ങള്‍ ചൂണ്ടിക്കാണിക്കണം. ഏതെങ്കിലും പ്രഭാഷണത്തില്‍ അങ്ങനെ കാണിക്കാനായില്‍ അദ്ദേഹത്തിന്റെ എല്ലാ സ്വത്തുക്കളും ഞാന്‍ കണ്ടുകെട്ടും. 10,000 കോടിയിലധികം രൂപയുടെ സ്വത്തുക്കളുള്ള, ക്രിമിനല്‍ കേസുകള്‍ നേരിടുന്ന 10 ബാബമാരുടെ പേര് എനിക്ക് പറയാന്‍ കഴിയും. അവരില്‍ ഒരാള്‍ക്കെതിരെ പോലും നിങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ. ആശാറാം ബാപ്പുവിനെതിരെ നിങ്ങള്‍ എന്താണ് ചെയ്തത് എന്നായിരുന്നു മന്‍മോഹന്‍ സിങിന്റെ ചോദ്യമെന്ന് സാക്കിര്‍ നായിക്ക് പറഞ്ഞു. സാകിര്‍ നായിക്കിന്റെ സംഘടനയായ ഇസ് ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഐആര്‍എഫ്) 2016ല്‍ നിരോധിക്കുകയും യുഎപിഎ ചുമത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് സാക്കിര്‍ നായിക്ക് ഇന്ത്യ വിട്ടത്. നിലവില്‍ മലേസ്യയിലാണ് താമസിക്കുന്നത്.