'മുസ്‌ലിം പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്നത് ഏഴ് ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് തുല്യം'; ഹിന്ദുത്വ ഗ്രൂപ്പിലെ ചര്‍ച്ചയ്‌ക്കെതിരേ നടപടിയാവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍
ന്യൂഡല്‍ഹി: മുസ്‌ലിം പെണ്‍കുട്ടികള്‍ക്കെതിരേ വംശീയ ആക്രമണം നടത്തുകയും ബലാല്‍സംഗം ചെയ്യണമെന്ന് ആഹ്വാനം നല്‍കുകയും ചെയ്യുന്ന ഹിന്ദുത്വ 'ക്ലബ് ഹൗസ്' ഗ്രൂപ്പിലെ ചര്‍ച്ചയ്‌ക്കെതിരേ നടപടിയാവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ രംഗത്ത്. ക്ലബ് ഹൗസ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ ഡല്‍ഹി പോലിസിന് നോട്ടീസ് അയച്ചു. 2022 ജനുവരി 24നകം വിശദമായ നടപടി റിപോര്‍ട്ടും മറ്റ് വിശദാംശങ്ങളും നല്‍കാന്‍ ഡല്‍ഹി പോലിസിനോട് കമ്മീഷന്‍ നിര്‍ദേശിച്ചു. 'സുള്ളി ബായ്, പിന്നെ ബുള്ളി ബായ്, ഇപ്പോള്‍ ക്ലബ് ഹൗസ് ആപ്പില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്കെതിരേ അസഭ്യമായ ലൈംഗിക പരാമര്‍ശങ്ങള്‍! ഇത് എത്രനാള്‍ നീണ്ടുനില്‍ക്കും?- 'പോലിസിന് അയച്ച നോട്ടീസ് ഷെയര്‍ ചെയ്തുകൊണ്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ മേധാവി സ്വാതി മലിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
These violent and dangerous persons ought to be arrested. The list grows longer every day. https://t.co/vSfRavN950
— Kavita Krishnan (@kavita_krishnan) January 17, 2022
'മുസ്‌ലിം പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്നത് ഏഴ് ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് തുല്യം, ഞങ്ങള്‍ ആര്‍എസ്എസ് അനുഭാവികള്‍, മുസ്‌ലിം പെണ്‍കുട്ടികളെ പരിവര്‍ത്തനം ചെയ്യും' ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഒരുകൂട്ടം ഹിന്ദുത്വ വാദികള്‍ നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞത്. 'മുസ്‌ലിം ഗേള്‍സ് ആര്‍ മോര്‍ ബ്യൂട്ടിഫുള്‍ ദി ഹിന്ദു ഗേള്‍സ്' (മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിന്ദു പെണ്‍കുട്ടികളേക്കാള്‍ സുന്ദരികള്‍) എന്നായിരുന്നു ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന മറ്റൊരു പരാമര്‍ശം.
മുസ്‌ലിം പെണ്‍കുട്ടികള്‍ക്കെതിരായ വംശീയ ആക്രമണത്തിനുള്ള ആഹ്വാനത്തെ 'ജയ് ശ്രീറാം' വിളികളോടെയാണ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സ്വാഗതം ചെയ്തത്. മുസ്‌ലിം പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള മോശം പരാമര്‍ശങ്ങളും ചര്‍ച്ചയിലുണ്ടായി. യുവതികള്‍ ഉള്‍പ്പടെ ഇത്തരം ചര്‍ച്ചകളെ പ്രോല്‍സാഹിപ്പിക്കുന്നതും കേള്‍ക്കാം. 'ജയ്മിന്‍' എന്ന ട്വീറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ നൂറുകണക്കിന് പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. വിവിധ മുസ്‌ലിം ആക്ടിവിസ്റ്റുകളും ന്യൂനപക്ഷ അവകാശ പ്രവര്‍ത്തകരും ചര്‍ച്ചയെ അപലപിച്ച് രംഗത്തുവന്നിട്ടുണ്ട്.