'ജയ് ശ്രീറാം' വിളിക്കാന്‍ നിര്‍ബന്ധിച്ച് ഹിന്ദുത്വര്‍; സൗകര്യമില്ലെന്ന് തുറന്നടിച്ച് മാധ്യമ പ്രവര്‍ത്തകന്‍, കൈയടിച്ച് സോഷ്യല്‍ മീഡിയ
നാഷനല്‍ ദസ്തക് എന്ന യൂട്യൂബ് ചാനല്‍ റിപോര്‍ട്ടറായ അന്‍മോല്‍ പ്രീതത്തെയാണ് ഒരു സംഘം വളഞ്ഞുവച്ച് ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചത്.
ന്യൂഡല്‍ഹി: ഹജ്ജ് ഹൗസ് നിര്‍മാണത്തിനെതിരേ കഴിഞ്ഞ ദിവസം ബിജെപി മുന്‍ വക്താവ് അശ്വിനി ഉപാധ്യായ ജന്തര്‍ മന്ദറില്‍ സംഘടിപ്പിച്ച മുസ്‌ലിം വിരുദ്ധ സംഗമം റിപോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമ പ്രവര്‍ത്തകനെ ഒരു കൂട്ടം ഹിന്ദുത്വര്‍ ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചതായി റിപോര്‍ട്ട്. നാഷനല്‍ ദസ്തക് എന്ന യൂട്യൂബ് ചാനല്‍ റിപോര്‍ട്ടറായ അന്‍മോല്‍ പ്രീതത്തെയാണ് ഒരു സംഘം വളഞ്ഞുവച്ച് ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചത്.
പാര്‍ലമെന്റിന് വിളിപ്പാടകലെ നടന്ന പരിപാടിയില്‍ പോലിസിന്റെ മുമ്പില്‍ വെച്ചായിരുന്നു ഈ അതിക്രമം. എന്നാല്‍, ജയ്ശ്രീറാം തനിക്ക് തോന്നുമ്പോള്‍ താന്‍ വിളിക്കും, അല്ലാതെ നിങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി വിളിക്കാന്‍ പോവുന്നില്ലെന്നും 24കാരനായ റിപോര്‍ട്ടര്‍ മറുപടി നല്‍കുകയായിരുന്നു.
ഇതു സംബന്ധിച്ച വീഡിയോ ക്ലിപ്പ് പ്രീതം ട്വീറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആള്‍ക്കൂട്ടം പ്രീതത്തെ വളഞ്ഞുവച്ച് മുദ്രാവാക്യം വിളിക്കാന്‍ നിര്‍ബന്ധിക്കുന്നത് ഈ ദൃശ്യങ്ങളിലുണ്ട്. കടുത്ത മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളാണ് ജന്ദര്‍ മന്ദിറിലെ പരിപാടിയില്‍ ഉയര്‍ന്നത്. 'മുസ്‌ലിംകളെ കഷണങ്ങളാക്കുമ്പോള്‍ അവര്‍ റാം റാം വിളിക്കും' എന്നായിരുന്നു ഒരു കൂട്ടം ഹിന്ദുത്വര്‍ ഉയര്‍ത്തിയ മുദ്രാവാക്യം.
ഹിന്ദുത്വരുടെ ദാര്‍ഷ്ട്യത്തിനെതിരേ ചുട്ട മറുപടി നല്‍കിയ റിപോര്‍ട്ടറെ സോഷ്യല്‍ മീഡിയകളില്‍ നിരവധി പേരാണ് അഭിനന്ദിച്ച് മുന്നോട്ട് വന്നിട്ടുള്ളത്.
'സല്യൂട്ട് @anmolpritamND. നിങ്ങളാണ് ഏറ്റവും ധീരനായ പത്രപ്രവര്‍ത്തകന്‍. അങ്ങേയറ്റത്തെ സാഹചര്യത്തില്‍ നിങ്ങള്‍ വളരെയധികം ധാര്‍മ്മികവും മാനസികവുമായ ശക്തി കാണിച്ചു'- ദിലീപ് മണ്ഡല്‍ ട്വിറ്ററില്‍ കുറിച്ചു.