ആരോഗ്യ നില സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നില്ല; ആശുപത്രി അധികൃതര്‍ക്കെതിരേ വരവര റാവുവിന്റെ കുടുംബം

അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ റാവു ചികില്‍സയില്‍ കഴിയുന്ന ആശുപത്രിക്കും ജയില്‍ അധികൃതര്‍ക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഈ മാസം 25ന് റാവുവിന്റെ കുടുംബാംഗങ്ങള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെ (എന്‍എച്ച്ആര്‍സി) സമീപിച്ചിരുന്നു.

Update: 2020-07-28 03:08 GMT

മുംബൈ: എല്‍ഗാര്‍ പരിഷത്ത് കേസിലെ പ്രതിചേര്‍ക്കപ്പെട്ട കവിയും ആക്റ്റീവിസ്റ്റുമായ വരവര റാവുവിന്റെ കുടുംബം അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് കൃത്യവും സുതാര്യമായ വിവരങ്ങള്‍ ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാരിന് കത്തെഴുതി. കഴിഞ്ഞ 12 ദിവസമായി ആശുപത്രി, ജയില്‍ അധികൃതര്‍ അദ്ദേഹത്തിന്റെ അടിസ്ഥാന ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ പങ്കിടാന്‍ വിസമ്മതിച്ചതായും കുടുംബം ആരോപിച്ചു.

അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ റാവു ചികില്‍സയില്‍ കഴിയുന്ന ആശുപത്രിക്കും ജയില്‍ അധികൃതര്‍ക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഈ മാസം 25ന് റാവുവിന്റെ കുടുംബാംഗങ്ങള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെ (എന്‍എച്ച്ആര്‍സി) സമീപിച്ചിരുന്നു. കഴിഞ്ഞ പന്ത്രണ്ട് ദിവസമായി നാനാവതി ഹോസ്പിറ്റലില്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ചികിത്സയെക്കുറിച്ചോ ഒരു വിവരവും നല്‍കാത്തതിനാലാണ് ഈ കത്ത് നിങ്ങള്‍ക്ക് എഴുതാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് തങ്ങള്‍ കടുത്ത ആശങ്കയിലാണെന്നും കുടുംബം വ്യക്തമാക്കി.

വിചാരണത്തടവുകാരനെന്ന നിലയില്‍ അദ്ദേഹത്തെ നിങ്ങളുടെ മന്ത്രാലയത്തിന് കീഴില്‍ ജയിലില്‍ അടച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ക്ഷേമം പരിപാലിക്കേണ്ടത് നിങ്ങളുടെ കടമയാണ്. വരവര റാവുവിന്റെ കുടുംബം മഹാരാഷ്ട്ര സര്‍ക്കാര്‍ ആഭ്യന്തര മന്ത്രാലയത്തിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News