ഐജി ശ്രീജിത്തിനെ സസ്‌പെന്റ് ചെയ്യണം; സാംസ്‌കാരിക പ്രവര്‍ത്തകര്‍ സമരം ശക്തമാക്കുന്നു
പോക്‌സോ നിയമം സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങളെയും സര്‍വ്വീസ് ചട്ടങ്ങളെയും ലംഘിച്ചു കൊണ്ട് , അതിക്രമത്തിനിരയായ കുട്ടിയെ പൊതുജനമധ്യത്തില്‍ അവഹേളിക്കാനും നേതൃത്വം നല്‍കുന്ന ഐജി ശ്രീജിത്തിനെ സസ്‌പെന്റ് ചെയ്യണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കോഴിക്കോട്: പാലത്തായിയില്‍ ബിജെപി നേതാവിന്റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ശക്തമായ സമരത്തിലേക്ക്. പ്രതിയെ രക്ഷിച്ച് കുറ്റപത്രം നല്‍കിയ ക്രൈംബ്രാഞ്ച് ഐ ജി ശ്രീജിത്തിനെ അന്വേഷണത്തില്‍ നിന്ന് മാറ്റിനിര്‍ത്തി നീര്‍പൂര്‍വ്വകമായ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ നാളെ ഉപവാസ സമരം നടത്തും.
പോക്‌സോ നിയമം സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങളെയും സര്‍വ്വീസ് ചട്ടങ്ങളെയും ലംഘിച്ചു കൊണ്ട് , അതിക്രമത്തിനിരയായ കുട്ടിയെ പൊതുജനമധ്യത്തില്‍ അവഹേളിക്കാനും നേതൃത്വം നല്‍കുന്ന ഐജി ശ്രീജിത്തിനെ സസ്‌പെന്റ് ചെയ്യണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
'പാലത്തായി ലൈംഗികാതിക്രമ കേസ് അട്ടിമറിക്കാനും പോക്‌സോ നിയമം സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളെയും സര്‍വ്വീസ് ചട്ടങ്ങളെയും ലംഘിച്ചു കൊണ്ട് , അതിക്രമത്തിനിരയായ കുട്ടിയെ പൊതുജനമധ്യത്തില്‍ അവഹേളിക്കാനും നേതൃത്വം നല്‍കുന്ന ഐജി ശ്രീജിത്തിനെ സസ്‌പെന്റ് ചെയ്ത് വിശ്വാസ്യതയുള്ള എ ഡി.ജി.പി തലത്തിലുള്ള ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ മേല്‍നോട്ടത്തില്‍ കേസ് തുടരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നീതിയുടെ പക്ഷത്ത് നില്‍ക്കുന്ന മലയാളികള്‍ *ജൂലൈ 26 ന്* ഞായറാഴ്ച വീടുകളില്‍ ഉപവാസം നടത്തണമെന്നും സമരത്തിന്റെ ദൃശ്യങ്ങള്‍ chiefminister@kerala.gov.in എന്ന വിലാസത്തില്‍ അയക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. മാനവികത നഷ്ടപ്പെട്ടിട്ടില്ലാത്ത മുഴുവന്‍ പേരും ഈ സമരത്തോട് ഐക്യപ്പെടമെന്നും പ്രസ്താവനയില്‍ അഭ്യര്‍ത്ഥിക്കുന്നു.
കെ അജിത, കെ സച്ചിദാനന്ദന്‍, ബി ആര്‍ പി ഭാസ്‌ക്കര്‍,സാറാ ജോസഫ്, ബി രാജീവന്‍, സി കെ ജാനു,ഡോ. പി ഗീത, കല്‍പ്പറ്റ നാരായണന്‍, ഡോ. ജെ ദേവിക, ഡോ. ആസാദ്, എന്‍ സുബ്രഹമ്ണ്യന്‍, ദീദി ദാമോദരന്‍, സി ആര്‍ നീലകണ്ഠന്‍, എം സുല്‍ഫത്ത്, ശീതള്‍ ശ്യം, മൃദുലാ ദേവി, വിനീത വിജയന്‍, സോണിയ ജോര്‍ജ്ജ്, അംബിക മറുവാക്ക്, ലാലി പി എം, ശ്രീജ നെയ്യാറ്റിന്‍ കര എന്നിവര്‍ക്കൊപ്പം കേരളത്തിലെ ആയിരകണക്കിന് പേര്‍ പ്രതിഷേധത്തില്‍ പങ്കാളികളാകും. മഹിളാ കോണ്‍ഗ്രസും , കേരള വിമന്‍സ് ഇന്ത്യ മൂവ്‌മെന്റും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.